ഇസ്ലാമാബാദ് : താലിബാൻ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യ സന്ദർശനത്തിന് പിന്നാലെ അഫ്ഗാനിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി പാകിസ്താൻ. അഫ്ഗാനിസ്ഥാനെ പാകിസ്താന്റെ ഒന്നാം നമ്പർ ശത്രുവായി പ്രഖ്യാപിക്കുന്നുവെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ദേശീയ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ അറിയിച്ചു. അഫ്ഗാനിസ്ഥാനികൾ ദ്രോഹികളും വഞ്ചകരും ആണെന്നും ഖ്വാജ ആസിഫ് അഭിപ്രായപ്പെട്ടു.
“ദശലക്ഷക്കണക്കിന് അഫ്ഗാൻ അഭയാർത്ഥികൾക്ക് പാകിസ്താൻ അഭയം കൊടുത്തു. എന്നാൽ അവർ പാകിസ്താനിൽ വ്യാപാരം ചെയ്തുകൊണ്ട് അഫ്ഗാനിസ്ഥാനെ സ്നേഹിച്ചു. രാജ്യദ്രോഹികൾ ആണ് ഇവർ. എല്ലാ അഫ്ഗാൻ അഭയാർത്ഥികളെയും പാകിസ്താൻ ഉടൻ തന്നെ പുറത്താക്കും” എന്നും പാകിസ്താൻ പ്രതിരോധ മന്ത്രി അറിയിച്ചു.
അഫ്ഗാനിസ്ഥാൻ അഭയാർത്ഥികളോട് പാകിസ്താൻ അമിതമായ ആതിഥ്യ മര്യാദ പുലർത്തിയതാണ് വഞ്ചിക്കപ്പെടാൻ കാരണമെന്നും ക്വാജ ആസിഫ് സൂചിപ്പിച്ചു. അഫ്ഗാനിൽ നിന്നും അഭയാർത്ഥികളായി വന്നവർ പാകിസ്താനി പെൺകുട്ടികളെ വിവാഹം കഴിക്കുകയും തെഹ്രീക്-ഇ-താലിബാൻ പാകിസ്താൻ (ടിടിപി) ഉൾപ്പെടെയുള്ള പാകിസ്താൻ വിരുദ്ധ തീവ്രവാദ ഗ്രൂപ്പുകൾക്ക് അഭയം നൽകുകയും ചെയ്യുകയാണെന്നും ക്വാജ ആസിഫ് കുറ്റപ്പെടുത്തി.
Discussion about this post