ന്യൂയോർക്ക് : ചൈനയ്ക്ക് 100 ശതമാനം അധിക തീരുവ ചുമത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് അധികതീരുവ ചുമത്തിയിരിക്കുന്നത്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമാക്കുന്ന അപ്രതീക്ഷിത നീക്കമാണ് ട്രംപ് നടത്തിയിട്ടുള്ളത്.
അതേസമയം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള തന്റെ ഷെഡ്യൂൾ ചെയ്ത കൂടിക്കാഴ്ച റദ്ദാക്കിയിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ചൈന അടുത്ത മാസം മുതൽ നിർമ്മിക്കുന്ന എല്ലാ ഉൽപ്പന്നങ്ങളിലും ‘വലിയ തോതിലുള്ള കയറ്റുമതി നിയന്ത്രണങ്ങൾ’ ഏർപ്പെടുത്തുകയാണ് എന്ന് ട്രംപ് കുറ്റപ്പെടുത്തി.
ചൈന വ്യാപാരത്തിൽ ‘അസാധാരണമായ ആക്രമണാത്മക നിലപാട്’ സ്വീകരിക്കുകയാണ്. അന്താരാഷ്ട്ര വ്യാപാരത്തിൽ ഇത് കേട്ടുകേൾവിയില്ലാത്തതാണ്. ഇത് യുഎസിന് മാത്രമല്ല എല്ലാ രാജ്യങ്ങൾക്കും ദോഷകരമായി ബാധിക്കും എന്നാണ് ട്രംപ് അവകാശപ്പെടുന്നത്.
Discussion about this post