മലയാള സിനിമയിലെ സൂപ്പർതാരങ്ങളാണ് മോഹൻലാലും ജയറാമുക്കൊക്കെ. മമ്മൂട്ടി- മോഹൻലാൽ കൂട്ടുകെട്ട് അടക്കിവാണ മലയാള സിനിമ ലോകത്തേക്ക് ചെറുപുഞ്ചിരിയോടെ കടന്നുവന്ന ആളായിരുന്നു ജയറാം. ശേഷം മലയാളികളെ ചിരിപ്പിച്ചും, ചിന്തിപ്പിച്ചും, കരയിപ്പിച്ചും മനസിലിടം പിടിച്ച അനേകം സിനിമകളിൽ ജയറാം ഭാഗമായി. മോഹൻലാലും മമ്മൂട്ടിയുമൊത്തുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും ഈ നാളുകളിൽ ആളുകൾ സ്വീകരിച്ചു.
അടുത്തകാലത്ത് ഒരു അഭിമുഖത്തിൽ സംസാരിച്ച ജയറാമിനോട് മോഹൻലാലുമൊത്തുള്ള സൗഹൃദത്തെക്കുറിച്ച് അവതാരകൻ ചോദിച്ചു. അതിന് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെ:
“ലാലേട്ടനെ ഇപ്പോൾ കണ്ടിട്ട് കുറച്ചു ദിവസങ്ങളായി. മദ്രാസിൽ, പ്രത്യേകിച്ച് കോവിഡ് സമയത്തൊക്കെ ലാലേട്ടനും ഞാനും വീട്ടിൽ തന്നെ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. അപ്പോഴൊക്കെ എന്നും വിളിക്കുമായിരുന്നു. ദിവസത്തിൽ രണ്ട് തവണയൊക്കെ വിളിക്കും. ഞാൻ സ്ഥിരമായി സൈക്കിളിംഗിന് പോകുമായിരുന്നു അപ്പോൾ. റോഡിലൊന്നും ഒരു മനുഷ്യനില്ല. കാർ സൈക്കിളിന്റെ പുറകിൽ കെട്ടിവെച്ചിട്ട് കൊണ്ടുപോകാം. ശേഷം സൈക്കിൾ എടുത്തിട്ട് അവിടെ അനുവദിക്കപ്പെട്ട സ്ഥലങ്ങളിലൂടെ മുഴുവൻ ഓടിക്കും. ശേഷം തിരിച്ച് കാർ അതുപോലേ സൈക്കിളിന്റെ പുറകിൽ വെച്ചിട്ട് തിരിച്ചുപോരും. ആ വരുന്ന വഴിക്കാണ് ലാലേട്ടന്റെ വീട്. ഞങ്ങൾ തന്നെ വീട്ടിലുണ്ടാക്കിയ മംഗോ ജ്യൂസ് അതിന്റെ പൾപ്പുകൾ ഒകെ അദ്ദേഹത്തിന് കൊടുക്കും.”
ജയറാം തുടർന്നു:
“അപ്പോൾ അദ്ദേഹം ചോദിക്കും. ‘എത്ര ദൂരം സൈക്കിൾ ചവിട്ടി എന്ന്’? ഞാൻ 30 കിലോമീറ്റർ എന്ന് മറുപടി പറഞ്ഞു . അപ്പോൾ അദ്ദേഹം-‘ വെറുതെ നുണ പറയരുത്, കാറിന്റെ പുറകിൽ കെട്ടിവെച്ചിട്ട് ഇത്ര ദൂരമൊന്നും ചവിട്ടി കാണില്ല എന്നൊക്കെ പറയും’. സത്യമായിട്ടും ഞാൻ അത്ര ദൂരം സൈക്കിൾ ചവിട്ടി ലാലേട്ടാ” ജയറാം കൂട്ടിച്ചേർത്തു.
അതേസമയം ഓസ്ലറിന് ശേഷം ജയറാമിന്റെ സിനിമകളൊന്നും മലയാളത്തിൽ പുറത്തിറങ്ങിയിട്ടില്ല. എന്നാൽ കാന്താരയിൽ അദ്ദേഹം ചെയ്ത വേഷത്തിന് വലിയ കൈയടിയാണ് കിട്ടിയത്.
Discussion about this post