പട്ന : ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിനായുള്ള എൻഡിഎയുടെ സീറ്റ് വിഭജനത്തിൽ അന്തിമധാരണയായി. ബിജെപിയും ജെഡിയുവും 101 സീറ്റുകളിൽ വീതം മത്സരിക്കും. ലോക് ജനശക്തി പാർട്ടി (രാം വിലാസ്) 29 സീറ്റുകളിലും മത്സരിക്കും. എൻഡിഎയുടെ ബീഹാറിലെ മറ്റു രണ്ടു സഖ്യകക്ഷികൾ 6 സീറ്റുകളിൽ വീതവും മത്സരിക്കുന്നുണ്ട്.
ബീഹാർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ന്യൂഡൽഹിയിൽ കേന്ദ്ര നേതാക്കളുടെ ഉന്നതതലയോഗം നടക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി ആസ്ഥാനത്ത് എത്തി. ഭാരതീയ ജനതാ പാർട്ടി (ബിജെപി), ജനതാദൾ (യുണൈറ്റഡ്) അഥവാ ജെഡിയു, ലോക് ജനശക്തി പാർട്ടിക്ക് (റാം വിലാസ്) രാഷ്ട്രീയ ലോക് മോർച്ചയ്ക്ക് (ആർഎൽഎം), ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) എന്നീ പാർട്ടികൾ ചേർന്നതാണ് ബീഹാറിലെ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ).
വരാനിരിക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിനായി, എൻഡിഎ കുടുംബത്തിലെ എല്ലാ അംഗങ്ങളും പരസ്പര സമ്മതത്തോടെ സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ സീറ്റ് വിതരണം പൂർത്തിയാക്കിയതായി ബിജെപി ജനറൽ സെക്രട്ടറി വിനോദ് തവ്‌ഡെ അറിയിച്ചു. എല്ലാ എൻഡിഎ പാർട്ടികളുടെയും നേതാക്കളും പ്രവർത്തകരും ഈ തീരുമാനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്തു. ബീഹാറിൽ വീണ്ടും എൻഡിഎ സർക്കാർ രൂപീകരിക്കാൻ എല്ലാ സഖ്യകക്ഷികളും ഒരുങ്ങിക്കഴിഞ്ഞു, എന്നും അദ്ദേഹം അറിയിച്ചു.
Discussion about this post