ഇന്ത്യ- വെസ്റ്റ് ഇൻഡീസ് രണ്ടാം ടെസ്റ്റ് ഡൽഹിയിൽ നടക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത 518 – 5 റൺസ് എടുത്ത ഇന്ത്യക്ക് മറുപടിയുമായി ഇറങ്ങി വെസ്റ്റ് ഇൻഡീസ് 248 റൺസിന് പുറത്താകുന്നു. കുൽദീപ് യാദവിന്റെ 5 വിക്കറ്റ് പ്രകടനമാണ് അവരെ തകർത്തത്. എന്നാൽ അമിതാത്മവിശ്വാസം ഉണ്ടായിരുന്ന ഗിൽ വെസ്റ്റ് ഇൻഡീസിനെ ഫോളോ ഓൺ ചെയ്യാൻ ഇറക്കി. സ്ലോ ട്രാക്കിന്റെ തന്ത്രം നന്നായി മനസിലാക്കി ബാറ്റ് ചെയ്‌ത കരീബിയൻ ഷായ് ഹോപ്പ്( 103 ), ജോൺ കാമ്പൽ( 115 ) എന്നിവരുടെ ബലത്തിൽ നേടിയത് 390 റൺസ്. ഇന്നിംഗ്സ് ജയം ലക്ഷ്യമിട്ട ഇന്ത്യക്ക് മുന്നിൽ അവർക്ക് 120 റൺസ് ലക്ഷ്യം വെച്ചിരിക്കുകയാണ്.
ആദ്യ ടെസ്റ്റിൽ ഇന്നിങ്സിന് ജയിച്ച ഇന്ത്യ അതെ പോലെ ഒന്ന് ആവർത്തിക്കാനാണ് വീണ്ടും ആ ഫോളോ ഓൺ എന്ന സാഹസത്തിന് മുതിർന്നത്. എന്നാൽ ഈസ്റ് ഇൻഡീസിന്റെ ആദ്യ ഇന്നിങ്സിൽ തന്നെ 82 ഓവറുകൾ അടുത്തറിഞ്ഞ ഇന്ത്യൻ ബോളർമാരോട് ഡൽഹിയിലെ ചൂടിൽ പന്തെറിയാൻ ആവശ്യപ്പെട്ട ഗിൽ എടുത്ത തീരുമാനം തെറ്റായിരുന്നു. ഇന്ത്യൻ ബോളർമാർക്ക് തങ്ങളുടെ പൂർണ മികവിലേക്ക് വരാൻ സാധിക്കാതെ വന്നതോടെ വെസ്റ്റ് ഇൻഡീസ് സ്കോറിങ്ങും കുതിച്ചു. 6 ബോളിങ് ഓപ്ഷനാണ് ഗിൽ രണ്ടാം ഇന്നിങ്സിൽ പരീക്ഷിച്ചത്. ഇന്ത്യക്കായി ബുംറ, കുൽദീപ് എന്നിവർ മൂന്നും സിറാജ് രണ്ടും ജഡേജ, സുന്ദർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി തിളങ്ങി.
സിറാജ്, ബുംറ, ജഡേജ, കുൽദീപ്, വാഷിംഗ്‌ടൺ, ജയ്‌സ്വാൾ എന്നിവർക്കാണ് അദ്ദേഹം പന്ത് നൽകി. ഇതിൽ ജയ്‌സ്വാളിന് ഒരു ഓവർ മാത്രമാണ് നൽകിയത്. ഇന്ത്യ വിദേശ പര്യടനങ്ങളിൽ ഉൾപ്പടെ ഭാവിയിൽ വലിയ പ്രതീക്ഷയിൽ നോക്കി കാണുന്ന നിതീഷ് കുമാർ റെഡ്ഢി ടീമിൽ ഉണ്ടായിട്ടും അദ്ദേഹത്തിന് ഒരു ഓവർ പോലും നൽകിയില്ല എന്നുള്ളത് ഞെട്ടിച്ചു. ഒരു പ്രോപ്പർ ബാറ്റ്സ്മാൻ എന്ന നിലക്ക് അല്ല ഓൾ റൗണ്ടറായിട്ടാണ് ഗില്ലിനെ കാണുന്നത് എന്ന് പലവട്ടം ബിസിസിഐ സെലക്ടർമാർ വ്യക്തമാക്കിയതാണ്. എന്നിട്ടും എന്ത് കൊണ്ട് ആ താരത്തിന് ഒരു ഓവർ നൽകിയില്ല എന്നത് ചോദ്യമാണ്.
വെസ്റ്റ് ഇൻഡീസ് പോലെ ശരാശരി നിലവാരമുള്ള ടീമിനെ കിട്ടിയിട്ടും ഇത്തരത്തിൽ ഒരു പരീക്ഷണം നടത്താൻ പറ്റിയില്ലെങ്കിൽ പിന്നെ എന്നാണ് ഇതിനൊക്കെ സമയം എന്നാണ് ആരാധക ചോദ്യം.
Discussion about this post