സ്വർണവില കുതിപ്പ് തുടരുന്നു. കേരളത്തിൽ ഇന്ന് ഒറ്റയടിക്ക് ഗ്രാമിന് 300 രൂപയും പവന് 2,400 രൂപയുമാണ് കൂടിയത്. ഒറ്റദിവസം ഇത്രയും വില കൂടുന്നത് ആദ്യം. പവൻ 94,000 രൂപയെന്ന നാഴികക്കല്ലും തകർത്തു. 94,360 രൂപയാണ് ഇന്നുവില. ഗ്രാമിന് 300 രൂപ ഉയർന്ന് വില 11,795 രൂപയുമായി.
5 ശതമാനം പണിക്കൂലി അടക്കം സ്വർണം ആഭരണമായി വാങ്ങണമെങ്കിൽ 1,02,500 രൂപ നൽകണം. 10 ശതമാനം പണിക്കൂലിയുള്ള ആഭരണം വാങ്ങാൻ 106,960 രൂപയോളം നൽകേണ്ടി വരും. പണിക്കൂലി, ഹാൾമാർക്കിങ് ചാർജ്, മൂന്ന് ശതമാനം ജിഎസ്ടി എന്നിവ ചേരുന്ന തുകയാണിത്
ഒക്ടോബറിലെ സ്വർണവില ഒക്ടോബർ 1 : 87,440 ഒക്ടോബർ 2 : 87,040 ഒക്ടോബർ 3 : 86,560 ഒക്ടോബർ 4 : 87,560 ഒക്ടോബർ 5 : 87,560 ഒക്ടോബർ 6 : 88,560 ഒക്ടോബർ 7 : 89,480 ഒക്ടോബർ 8 : 90,230 ഒക്ടോബർ 9 : 91,040 ഒക്ടോബർ 10 : 90,720 ഒക്ടോബർ 11 : 91,120 ഒക്ടോബർ 12 : 91,720 ഒക്ടോബർ 13 : 91,960 ഒക്ടോബർ 14 : 94,360
Discussion about this post