ന്യൂയോർക്ക് : 2025 ൽ ഇന്ത്യ 6.6% വളർച്ച നേടുമെന്ന് യുഎസിലെ വാഷിംഗ്ടൺ ഡിസിയിൽ നടന്ന ഐഎംഎഫ്/ലോകബാങ്ക് 2025 വാർഷിക യോഗത്തിന്റെ റിപ്പോർട്ട്. ട്രംപിന്റെ താരിഫ് നയങ്ങൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബാധിക്കില്ല എന്നാണ് ലോക ബാങ്ക് റിപ്പോർട്ട് വ്യക്തമാക്കുന്നത്. അതേസമയം യുഎസിന്റെ താരിഫ് നയങ്ങൾ മറ്റു വിവിധ ലോകരാജ്യങ്ങളെ ബാധിക്കും എന്നും ആഗോള വളർച്ച നിരക്ക് 3.2% ആയി കുറയ്ക്കും എന്നും ഐഎംഎഫ് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
മന്ദഗതിയിലുള്ള ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യ നിലവിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് എന്ന് ലോകബാങ്ക് വ്യക്തമാക്കി. 2024-ൽ 6.5% ആയിരുന്ന ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് 2025-ൽ 6.6% ആയിരിക്കുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. വ്യാപാര തടസ്സങ്ങൾ വർദ്ധിച്ചിട്ടും ആഭ്യന്തര വളർച്ച തുടരുന്നതിന്റെ സൂചനയാണ് ഇന്ത്യൻ നൽകുന്നതെന്നും ലോകബാങ്ക് സൂചിപ്പിച്ചു.
ജൂൺ അവസാനത്തിൽ ഇന്ത്യയുടെ ജിഡിപി അഞ്ച് പാദത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 7.8% ലേക്ക് ഉയർന്നിരുന്നു, പ്രധാനമായും ഉൽപ്പാദനം, സേവനങ്ങൾ, നിർമ്മാണം തുടങ്ങിയ മേഖലകളാണ് ഇതിന് കാരണമായത്. അതേസമയം ലോകത്തിലെ ഏറ്റവും വലിയ മൂന്ന് സമ്പദ്‌വ്യവസ്ഥകളായ യുഎസ്, യൂറോ മേഖല, ചൈന എന്നിവയെല്ലാം ക്ഷീണത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നു എന്നാണ് ഐ എം എഫ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
Discussion about this post