ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ (ഇപ്പോൾ സെന്റർ ഓഫ് എക്സലൻസ്) പോകുന്നതിനുപകരം ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ ഗൗതം ഗംഭീർ ടെസ്റ്റ് ടീമിലുള്ള താരങ്ങൾക്ക് നിർദേശവുമായി ഗൗതം ഗംഭീർ. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര വിജയത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ അഭിപ്രായം വന്നത്. ഇന്ത്യൻ മണ്ണിലേക്ക് ദക്ഷിണാഫ്രിക്ക ടെസ്റ്റ് കളിക്കാൻ വരുമ്പോൾ, മികച്ച പോരാട്ടമാണ് ഇരുടീമുകളും തമ്മിൽ പ്രതീക്ഷിക്കുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഇടവേള എടുക്കുമ്പോൾ, ബിസിസിഐ കരാറുള്ള കളിക്കാർ ആഭ്യന്തര ടൂർണമെന്റുകളിൽ കളിക്കണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) നിർബന്ധമാക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യന്മാരാണ് എന്നതും സ്വന്തം നാട്ടിൽ ന്യൂസിലൻഡിനോട് 0-3 ന് തോറ്റ ടീമാണ് ഇന്ത്യ എന്നതും കൊണ്ടും ദക്ഷിണാഫ്രിക്കയെ ഒരു ചെറിയ എതിരാളിയായി കാണാൻ ഗൗതം ഗംഭീർ ഉദ്ദേശിക്കുന്നില്ല.
“എൻസിഎയിലേക്ക് പോകുന്നതിനുപകരം, ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നതാണ് താരങ്ങൾക്ക് കൂടുതൽ പ്രധാനം. ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് കളിക്കാർ രഞ്ജി ട്രോഫിയിൽ കളിക്കണം. ടെസ്റ്റ് ടീം കളിക്കാർ ആഭ്യന്തര ക്രിക്കറ്റ് കളിക്കണം എന്നത് നിർബന്ധമാണ്” അദ്ദേഹം പറഞ്ഞു.
ഫിറ്റ്‌നസ് നിലനിർത്താനും വർദ്ധിപ്പിക്കാനും ഒരു പരമ്പരയ്ക്ക് മുമ്പ് ഇന്ത്യൻ കളിക്കാർ എൻസിഎയിൽ പോകുന്നത് പതിവ് സംഭവമാണ്. എന്നാൽ ഗംഭീർ ഈ രീതിയെ അനുകൂലിക്കുന്നില്ല.
Discussion about this post