വെസ്റ്റ് ഇൻഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ തകർപ്പൻ ജയം നേടിയ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഇന്നലെ സമാപിച്ച രണ്ടാം മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 121 റൺസ് ടാർഗറ്റ് ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. അർദ്ധ സെഞ്ച്വറി നേടിയ കെഎൽ രാഹുലിന്റെ മികവിലായിരുന്നു ഇന്ത്യൻ ജയം.
ഇന്ത്യ പരമ്പരയൊക്കെ നേടിയെങ്കിലും ആശങ്കയുടെ ഒരുപാട് ഘടകങ്ങൾ ഇന്ത്യക്ക് മുന്നിലുണ്ട്. പ്രത്യേകിച്ച് ദക്ഷിണാഫ്രിക്കൻ പരമ്പര അടുത്തുവരുന്ന സാഹചര്യത്തിൽ. രണ്ടാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെ ഫോളോ ചെയ്യാൻ അയച്ചതിന് ശേഷം വെസ്റ്റ് ഇൻഡീസിന്റെ വിക്കറ്റ് വീഴ്ത്താൻ ബുദ്ധിമുട്ടുന്ന ഇന്ത്യൻ ബോളർമാരെ കണ്ടു. വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും ഇന്ത്യയുടെ സ്പിൻ ഇരട്ടകളായ കുൽദീപും ജഡേജയും ധാരാളം റൺസ് വഴങ്ങി.
ഇതിനിടയിൽ നിതീഷ് കുമാർ റെഡ്ഢിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ സംസാരിക്കുകയാണ് രവിചന്ദ്രൻ അശ്വിൻ. നിതീഷിന്റെ റോൾ വ്യക്തമല്ലെന്നും ഇതിന് ആണെങ്കിൽ അക്‌സർ പട്ടേലിനെയൊ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്ററെയോ കളിപ്പിക്കുന്നത് അല്ലെ നല്ലത് എന്നും അശ്വിൻ ചോദിച്ചു. നിതീഷിനേക്കാൾ മികച്ചത് അക്‌സർ പട്ടേൽ തന്നെ ആണെന്നും അദ്ദേഹം പറഞ്ഞു.
“നിതീഷ് കുമാർ റെഡ്ഢിയുടെ റോളിന്റെ കാര്യത്തിൽ ഒരു വ്യക്തതയും ഇല്ല. അയാൾക്ക് പകരം നിങ്ങൾക്ക് ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്ററെയോ ബൗളറെയോ കളിപ്പിക്കുന്നതാണ് നല്ലതെന്നാണ് എനിക്ക് തോന്നുന്നത്. അക്‌സർ പട്ടേൽ മികച്ച താരമാണ്. അയാളെയാണ് കളിപ്പിക്കേണ്ടത്. ഒരു സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാൻ കൂടിയാണ് അക്‌സർ. അതിനാൽ അവനെ ഇറക്കുക.” അശ്വിൻ പറഞ്ഞു.
വിദേശ സാഹചര്യങ്ങളിൽ ഒക്കെ മത്സരം നടക്കുമ്പോൾ ഇന്ത്യക്ക് നിതീഷിനെ കൊണ്ട് ആവശ്യം വരും എന്നാണ് ബിസിസിഐ വിചാരിക്കുന്നത്.
Discussion about this post