പാകിസ്താൻ ഭരണകൂടത്തിനെതിരെ ഒന്നിച്ച് രാജ്യത്തെ കൂടുതൽ സംഘടനകൾ. ഗാസ സമാധാന കരാറിനെതിരെ പ്രതിഷേധിച്ച തെഹ്രീകെ ലബ്ബെയ്ക്ക് പാകിസ്താൻ എന്ന സംഘടനയിലെ അംഗങ്ങളെ പാക് സുരക്ഷാ സേന ക്രൂരമായി അടിച്ചമർത്തിയതോടെയാണ് കാര്യങ്ങൾ കൈവിട്ട് പോയത്. നിരവധി സംഘടനകളാണ് ടിഎൽപിക്കൊപ്പം പാക് ഭരണകൂടത്തിനെതിരെ നിലവിൽ അണിനിരക്കുന്നത്. ടിഎൽപിക്ക് പിന്തുണയുമായി മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയും രംഗത്തെത്തിയിട്ടുണ്ട്.
ബലൂചിസ്ഥാൻ നാഷണലിസ്റ്റ് ആർമി (ബിഎൽഎ), തെഹ്രീകെ താലിബാൻ പാക്സിതാൻ(ടിടിപി) എന്നീ സംഘടനകൾ പാക് സൈന്യത്തെ ലക്ഷ്യമിട്ട് ഒട്ടേറെ ആക്രമണങ്ങളാണ് നടത്തുന്നത്. പിഒകെയിലടക്കം പാകിസ്താനെതിരെ പൊതുജനം രംഗത്തെത്തി കഴിഞ്ഞു. നിലവിൽ സംഘടനകൾ മാത്രമല്ല പാകിസ്താനിലെ സാധാരണക്കാരും രാജ്യത്തെ ഇന്നത്തെ അവസ്ഥയിൽ ആശങ്കാകുലരും രോഷാകുലരുമാണ്.
ഭരണകൂടത്തിന്റെ അസ്ഥിരത, വിലക്കയറ്റം,സാമ്പത്തിക പ്രശ്‌നങ്ങൾ എന്നിവയെല്ലാം ജനങ്ങളെ ഭരണകൂടത്തിൽ നിന്ന് അകറ്റുകയാണ്. പാകിസ്താനെ തകർക്കാൻ ശക്തിയുള്ള വലിയൊരു കൊടുങ്കാറ്റ് രാജ്യത്തിനകത്ത് വളർന്ന് വരുന്നുണ്ടെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളും സാക്ഷ്യപ്പെടുത്തുന്നു. പൊതുജനം യാതൊരു കൊടിയുടെയും പിൻബലമില്ലാതെ തന്നെ തെരുവിലിറങ്ങുന്ന സമയം വൈകാതെ ഉണ്ടാവുമെന്നും റിപ്പോർട്ടുകളുണ്ട്.
കലാപങ്ങൾ കയ്യൂക്ക് കൊണ്ട് അടിച്ചമർത്താൻ പോലുമാകാതെ നിസ്സഹായരാവുകയാണ്.പ്രതിഷേധങ്ങൾ അടിച്ചമർത്താൻ സൈന്യം ബലം പ്രയോഗിക്കുകയോ വെടിവെപ്പ് നടത്തുകയോ ചെയ്താൽ അത് സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കും.













Discussion about this post