ഇന്ത്യ- ഓസ്ട്രേലിയ ടീമുകൾ ഏറ്റുമുട്ടുന്ന മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്ക് മുമ്പ്, ഓസ്ട്രേലിയൻ ഓപ്പണിംഗ് ബാറ്റ്സ്മാൻ ട്രാവിസ് ഹെഡ്, ഇന്ത്യൻ താരം വിരാട് കോഹ്‌ലിയെ എക്കാലത്തെയും മികച്ച വൈറ്റ്-ബോൾ കളിക്കാരനായി വിശേഷിപ്പിച്ചു. 2025 ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഏഴ് മാസത്തെ ഇടവേളയ്ക്ക് കഴിഞ്ഞ് മുൻ ഇന്ത്യൻ നായകൻ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരവ് നടത്തുകയാണ്.
ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരിൽ മൂന്നാം സ്ഥാനത്തുള്ള വിരാട് കോഹ്‌ലിക്ക്, ശ്രീലങ്കയുടെ കുമാർ സംഗക്കാരയെ മറികടന്ന് രണ്ടാം സ്ഥാനം നിലനിർത്താൻ അവസരമുണ്ട്. ഇനി വെറും 53 റൺസ് നേടിയാൽ കോഹ്‌ലിക്ക് ഏകദിന ചരിത്രത്തിലെ റൺ സ്കോറർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്താം.
പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം ഓസ്‌ട്രേലിയയിൽ എത്തി പരിശീലനം തുടങ്ങി കഴിഞ്ഞിരിക്കുന്നു. നീണ്ട ഇടവേളക്ക് ശേഷം ടീമിൽ തിരിച്ചെത്തുന്ന കോഹ്‌ലി, രോഹിത് തുടങ്ങിയവരിലാണ് എല്ലാവരുടെയും ശ്രദ്ധ. ഇരുവരെയും പറ്റി സംസാരിച്ച ഹെഡിന്റെ വാക്കുകൾ ഇങ്ങനെ:
“അവർ മികച്ച പ്രകടനമാണ് ഈ നാളുകളിൽ എല്ലാം കാഴ്ചവെച്ചത്. വിരാട് ഏറ്റവും മികച്ച വൈറ്റ് ബോൾ കളിക്കാരനാണ്, രോഹിതും അത്ര പിന്നിലല്ല,” പെർത്തിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിന് മുമ്പ് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു
” രണ്ട് താരങ്ങളും 2027 ലോകകപ്പ് എന്ന ലക്ഷ്യത്തിനായി അദ്ധ്വാനിക്കുകയാണ്. ഇരുവരും ഒരു ഫോർമാറ്റിൽ എങ്കിലും കളിക്കുന്നത് കാണുന്നത് തന്നെ സന്തോഷമുള്ള കാര്യമാണ്.” ഹെഡ് പറഞ്ഞു.
അതേസമയം 2027 ലെ ഏകദിന ലോകകപ്പിൽ വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും പങ്കാളിത്തം സംബന്ധിച്ച് അനിശ്ചിതത്വം തുടകരുകയാണ്. ഇവർ ടീമിന്റെ പ്ലാനുകളിൽ ഉണ്ടോ എന്നുള്ളത് ഈ പരമ്പര തീരുമാനിക്കും.
Discussion about this post