കെ. മധുവിന്റെ സംവിധാനത്തിൽ മോഹൻലാൽ, ബാലൻ കെ. നായർ, ജനാർദ്ദനൻ, മണിയൻപിള്ള രാജു, പാർവ്വതി, മോനിഷ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1989 -ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു അധിപൻ. അഡ്വ. ശ്യാം പ്രകാശ് എന്ന വാക്കേത് കഥാപാത്രമായി മോഹൻലാൽ നിറഞ്ഞാടിയ സിനിമയിലെ കോമഡി രംഗങ്ങൾ മലയാളികളെ കുടുകുടെ ചിരിപ്പിച്ച ഒന്നായിരുന്നു.
ബുദ്ധിമാനായ വക്കീൽ ശ്യാം പ്രകാശ് ജോലിയുടെ കാര്യത്തിൽ പുലി ആണെങ്കിലും മദ്യപാനിയാണ്. മദ്യപിച്ചു കഴിഞ്ഞാൽ ബോധമില്ലാതെ പലതും വിളിച്ചുപറയുന്ന ശ്യാമിന് ആ കാര്യത്തിൽ കുറ്റബോധം തോന്നുന്നത് കെട്ടിറങ്ങി കഴിഞ്ഞാണ്. ഇങ്ങനെ പോകുന്ന ചിത്രത്തിന്റെ ട്രാക്ക് ഒരു പോയിന്റിൽ എത്തി കഴിഞ്ഞ് മാറുന്നു. ശേഷം നടക്കുന്ന കാര്യങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്.
സിനിമയിൽ ഒരു ദിവസം സ്റ്റണ്ട് ചെയ്യുന്ന സമയത്ത് മോഹൻലാലിൻറെ ആരോഗ്യാവസ്ഥ എങ്ങനെ ആയിരുന്നു എന്നും എങ്ങനെ അദ്ദേഹം അതൊക്കെ ചെയ്തു എന്നും പറയുകയാണ് സഹതാരം മണിയൻപിള്ള രാജു:
” അധിപൻ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയം. ഒരു ദിവസം മോഹൻലാലിന് സുഖമില്ലാതെയായി. തൊണ്ടവേദന കാരണം അയാൾ ബുദ്ധിമുട്ടുകയാണ്. ഞാൻ അയാളെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. അപ്പോൾ ഡോക്ടർ പറഞ്ഞു, മൂന്ന് ദിവസം റെസ്റ്റ് വേണം, സംസാരിക്കാൻ പാടില്ല എന്നൊക്കെ. മരുന്നൊക്കെ മേടിച്ച് ഞങ്ങൾ റൂമിൽ വന്നു. ലാൽ ഷൂട്ടിങ്ങിനുള്ള വേഷം ധരിച്ച് ഇറങ്ങാൻ ഒരുങ്ങി. ഞാൻ ചോദിച്ചു, ഈ അവസ്ഥയിൽ എങ്ങനെ ഇന്ന് ആക്ഷൻ ചെയ്യുമെന്ന്. ലാൽ പറഞ്ഞു, ‘ഒരുപാട് സ്റ്റണ്ട് ആർട്ടിസ്റ്റുകൾ വന്നിട്ടുണ്ട്. അവർക്ക് ഒകെ ഉള്ള ചിലവ് കൂടുതലാണ്. ഞാൻ വന്നില്ലെങ്കിൽ നിർമാതാവിന് അത് നഷ്ടം ഉണ്ടാകും, അത് കൊണ്ട് ഞാൻ വരുമെന്ന്. ഇതൊന്നും ആരോടും പറയേണ്ട എന്നും ലാൽ എന്നോടും ജഗദീഷിനോടും പറഞ്ഞു.’ അങ്ങനെ മോഹൻലാൽ ആ ദിവസം മുഴുവൻ ഷൂട്ടിങ്ങിന് നിന്നു. ബ്രേക്ക് സമയത്ത് അയാൾ വന്നു ചൂട് വെള്ളം കുടിക്കും, എന്നിട്ട് വേദന കൊണ്ട് കരയും. ശേഷം ഒന്നും സംഭവിക്കാത്ത മട്ടിൽ പോയി അഭിനയിക്കും. അതാണ് മോഹൻലാൽ, ആ സമർപ്പണബോധമാണ് അവരെ ഇന്ന് ഈ കാണുന്ന നിലയിൽ എത്തിച്ചത്.”
ചിത്രത്തിൽ പ്രകാശിന്റെ ജൂനിയർ വക്കീലായ ഗോപാലകൃഷ്ണയെയാണ് രാജു അവതരിപ്പിച്ചത്.
Discussion about this post