ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യയുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. 2024 സെപ്റ്റംബറിൽ അധികാരമേറ്റ ഹരിണി അമരസൂര്യയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.
മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇരു പ്രധാനമന്ത്രിമാരും ചർച്ചകൾ നടത്തി. ഇന്ത്യയുമായി നിരവധി മേഖലകളിൽ ഇപ്പോൾ തന്നെ സഹകരിക്കുന്നുണ്ടെന്നും ഭാവിയിലും ഈ സഹകരണം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശ്രീലങ്കൻ പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ശ്രീലങ്കയിലെ വിദ്യാഭ്യാസത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ഇന്ത്യയിൽ നിന്ന് പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് ഹരിണി അമരസൂര്യ അറിയിച്ചു. പ്രധാനമന്ത്രി മോദി, ഇവിടെ നടക്കുന്ന വിദ്യാഭ്യാസ പരിഷ്കാരങ്ങളെക്കുറിച്ച് അദ്ദേഹം നിരവധി ആശയങ്ങൾ നൽകിയെന്നും ശ്രീലങ്കൻ പ്രധാനമന്ത്രി അറിയിച്ചു. കഴിഞ്ഞദിവസം വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ഹരിണി അമരസൂര്യ കൂടിക്കാഴ്ച നടത്തിയിരുന്നു.
Discussion about this post