റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് ബോബി & സഞ്ജയ് എന്നിവർ എഴുതിയ 2018 പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. മധ്യതിരുവിതാംകൂറിലെ ബ്രിട്ടീഷ് ഭരണകാലത്ത് സമ്പന്നരിൽ നിന്ന് കൊള്ളയടിക്കുകയും ദരിദ്രർക്ക് നൽകുകയും ചെയ്ത് പ്രശ്തി നേടിയ കായംകുളം കൊച്ചുണ്ണിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ. നിവിൻ പോളി നായകനായ ചിത്രത്തിൽ പ്രിയ ആനന്ദ് , സണ്ണി വെയ്ൻ , ബാബു ആൻ്റണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൊച്ചുണ്ണിയുടെ കൂട്ടുകാരനും സഹായിയുമായ ഇത്തിക്കര പാക്കി എന്ന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിച്ചത് മോഹൻലാലാണ്.
വളരെ ചെറിയ സമയമേ ഉള്ളു എങ്കിലും സിനിമ മുഴുവൻ ലിഫ്റ്റ് ചെയ്തത് മോഹൻലാൽ ചെയ്ത ഈ കാമിയോ റോൾ ആയിരുന്നു. നിവിൻ പോളി മികച്ച രീതിയിൽ തന്നെ തനിക്ക് കിട്ടിയ റോൾ അവതരിപ്പിച്ചു എങ്കിലും സിനിമ അറിയപ്പെടുന്നത് മോഹൻലാലിൻറെ പേരിൽ തന്നെ ആണെന്ന് പറയാം. കഥ കേട്ടപ്പോൾ തന്നെ മോഹൻലാലിന് റോൾ ഇഷ്ടമായെന്നും അതോടെ കാമിയോ റോളിന് സമ്മതിക്കുക ആയിരുന്നു എന്ന് റോഷൻ ആൻഡ്രൂസ് പറഞ്ഞിട്ടുണ്ട്.
ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ ഒന്നിൽ അഭിനയിച്ച അമിത് ചക്കാലക്കൽ എങ്ങനെയാണ് സെറ്റിൽ ഉണ്ടായിരുന്ന ഒരാളെ തന്റെ ഫാനാക്കി മാറ്റിയത് എന്ന കഥ ഒരു അഭിമുഖത്തിൽ പങ്കുവെച്ചു. സംഭവം ഇങ്ങനെ:
” ലാലേട്ടൻ അഭിനയിക്കാൻ വരുന്ന സമയത്ത് ഒരു നോർത്ത് ഇന്ത്യക്കാരി ഉണ്ട് അവിടെ. അവർ കൃത്രിമ മേക്കപ്പ് ചെയ്യുന്ന ആളാണ്. അതായത് നമ്മുടെ മുഖത്ത് ഒരു വെട്ടൊക്കെ വെച്ച് കഴിഞ്ഞാൽ 50 ദിവസം വരെയൊക്കെ അത് തുടർച്ചക്ക് വേണ്ടി വെക്കണം. ഒരുപാട് പണം ചിലവഴിക്കാൻ അവരെ കൊണ്ടുവന്നത്. ഭയങ്കര ആറ്റിട്യൂട് ആയിരുന്നു അവർക്ക്. ലാലേട്ടൻ വന്ന സമയത് അവരുടെ നോട്ടത്തിൽ പുള്ളി പ്രായമുള്ള, തടിയുള്ള ഒരാൾ മാത്രമായിരുന്നു വലിയ വില ലാലേട്ടന് അവർ കൊടുത്തില്ല. എന്നാൽ പുള്ളി അഭിനയിക്കാൻ തുടങ്ങിയതോടെ കഥ മാറി. അവർ കൂളിംഗ് ഗ്ലാസ് ഒകെ മാറ്റി ലാലേട്ടനെ നോക്കി നിൽക്കാൻ തുടങ്ങി. അവിടെ ഉണ്ടായിരുന്ന, തന്നെ അറിയില്ലാത്ത ഒരാളെ ലാലേട്ടൻ അന്ന് തന്റെ ഫാനാക്കി.”
ആ വർഷത്തെ സൂപ്പർ ഹിറ്റുകളിൽ ഒന്നായ ചിത്രത്തിന് ധാരാളം ആരാധകർ ഇന്നുമുണ്ട്.
Discussion about this post