“പരാതികൾ ഇല്ല, പരിഭവം ഇല്ല, വിമർശനങ്ങളിൽ നിരാശ ഇല്ല” നമ്മുടെ ഒകെ ജീവിതത്തിൽ ഒരു മോശം കാലഘട്ടം ഉണ്ടാകുമ്പോൾ അല്ലെങ്കിൽ മോശം സമയത്തിലൂടെ കടന്നുപോകുമ്പോൾ ഇവയിൽ ഏതെങ്കിലും ഒകെ പരാതിയോ പരിഭവമോ ദേഷ്യമോ ഒകെ പ്രകടിപ്പിച്ചിട്ടുള്ളവർ ആകും പലരും. എന്നാൽ ലോകത്തിൽ മറ്റേത് ടീമിൽ ആണെങ്കിലും നമ്പർ 1 സ്പിന്നർ ആയി സ്‌ക്വാഡിൽ ഉറപ്പായിട്ടും ഉണ്ടാകേണ്ട ഒരു താരമുണ്ട്. ഇന്ത്യൻ ടീമിലായത് കൊണ്ട് മാത്രം ആ താരത്തിന് പലപ്പോഴും അർഹിച്ച പരിഗണന കിട്ടുന്നില്ല എന്ന് തോന്നിയിട്ടുണ്ട്, അദ്ദേഹത്തിന്റെ പേരാണ് കുൽദീപ് യാദവ്.
കഴിഞ്ഞ ടി 20 ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി ഫൈനൽ എന്നിവ ജയിക്കുമ്പോഴും വരെയുള്ള 2023 ലെ ഏകദിന ലോകകപ്പ് ഫൈനൽ വരെയുള്ള യാത്രയിലും ഇവയിൽ എല്ലാം കുൽദീപ് യാദവ് എന്ന ബോളറുടെ സാന്നിധ്യം ഇന്ത്യയെ സഹായിച്ചിട്ടുണ്ട്. കുറച്ചുകാലങ്ങൾക്ക് മുമ്പ് ഇന്ത്യൻ ടീം സെറ്റപ്പിൽ നിന്ന് പുറത്തായിരുന്ന താരത്തിന്റെ മടങ്ങിവരവ് ഒട്ടും എളുപ്പമുള്ള ട്രാക്കിലൂടെ ആയിരുന്നില്ല. ബോളിങ് രീതികളിലും , തന്ത്രങ്ങളിലും എല്ലാം മാറ്റം വരുത്തി ഇന്ത്യൻ പ്രീമിയർ ലീഗിലടക്കം മികച്ച പ്രകടനം നടത്തിയായിരുന്നു ആ വരവ്.
തിരിച്ചുവന്നതിന് ശേഷം ഇന്ത്യൻ വൈറ്റ് ബോൾ ടീമിലെ സ്ഥിരംഗമായി മാറിയ കുൽദീപ് നിരാശപ്പെടുത്തിയത് വളരെ കുറച്ച് മത്സരങ്ങളിൽ മാത്രമായിരുന്നു. ബാക്കിയെല്ലാ മത്സരങ്ങളിലും വിക്കറ്റ് എടുത്തും, റണ്ണൊഴുക്ക് തടഞ്ഞും കുൽദീപ് ഇന്ത്യൻ വിജയയാത്രകളിൽ നിർണായക ശക്തിയായി. ഈ അടുത്ത് സമാപിച്ച ഏഷ്യാ കപ്പ് ഫൈനലിൽ ആദ്യ രണ്ട് ഓവറിൽ നല്ല പ്രഹരം ഏറ്റുവാങ്ങിയ കുൽദീപ് അവസാന രണ്ടോവറിൽ നാല് വിക്കറ്റുകൾ വീഴ്ത്തി പാകിസ്ഥാനെ തകർത്തു, ആ പ്രകടനമാണ് ഇന്ത്യയെ വിജയിപ്പിക്കാൻ സഹായിച്ചതും.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും പരിശീലകൻ ഗൗതം ഗംഭീറിന്റെ ചില തന്ത്രങ്ങൾ അയാളെ ടീമിൽ നിന്ന് ഒഴിവാക്കപ്പെടുന്നതിലേക്ക് നയിക്കുന്നു. ഇന്ന് തുടങ്ങിയ ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ കുൽദീപിന് ഇടമുണ്ടായിരുന്നില്ല. പെർത്തിലെ പിച്ചും, പേസ് ബോളർമാരെ തുണയ്ക്കുന്ന ട്രാക്കുമാണ് അതിനൊരു കാരണമായി പറയുന്നത്. എന്നാൽ ഇതേ ട്രാക്കിൽ ഓസ്‌ട്രേലിയയുടെ . മാത്യു കുനെമാൻ രണ്ടും ഇന്ത്യയുടെ സുന്ദറും അക്സറും ഓരോ വിക്കറ്റും നേടിയെന്ന് ശ്രദ്ധിക്കണം. എല്ലാ മത്സരങ്ങളിലും കളിപ്പിക്കും എന്ന് ഗംഭീർ പ്രതിജ്ഞ എടുത്ത ഹർഷിത് റാണ വിക്കറ്റ് നേടിയില്ല എന്ന് മാത്രമല്ല യാതൊരു ഇമ്പാക്റ്റും ഉണ്ടാക്കിയില്ല.
ടീമിന് ബാറ്റിംഗ് ഡെപ്ത്ത് കൂട്ടാൻ ഓൾ റൗണ്ടർമാരെ കൂടുതലായി ആശ്രയിക്കുന്ന ഗംഭീർ രീതി ഇപ്പോഴും വർക്കാകില്ല എന്നും നല്ല ടീമിന് മുന്നിൽ അത് പണിയാകും എന്നും തെളിയിക്കുന്നതാണ് ഈ മത്സരഫലം. കുൽദീപിനെ പോലെ ഒരു താരത്തിന് മത്സരത്തിൽ ഇമ്പാക്ട് ഉണ്ടാക്കാൻ ഒന്നോ രണ്ടോ ഓവർ മതിയെന്ന് പലപ്പോഴും അയാൾ തെളിയിച്ചതാണ്. എന്നിട്ടും താരത്തെ ഒഴിവാകുന്നത് തന്ത്രമല്ല മറിച്ച് മണ്ടത്തരമാണ്.
അശ്വിൻ ഒരിക്കൽ പറഞ്ഞത് പോലെ കുൽദീപിനെ പോലെ ഒരു ബോളർക്ക് ബോളിങ് മാത്രമേ പറ്റൂ എന്ന ധാരണയിൽ അയാളെ ഒഴിവാക്കുന്നതിന് പകരം അയാൾ ആ ബോളിങ്ങിൽ തരുന്ന ഇമ്പാക്ട് നോക്കുന്നത് നല്ലതാണ് എന്ന് മാത്രമാണ് പറയാനുള്ളത്.
Discussion about this post