ലഖ്‌നൗ : അയോധ്യയിലെ ദീപോത്സവത്തിന് പുതിയ ഗിന്നസ് റെക്കോർഡ്. 29 ലക്ഷം ദീപങ്ങളാണ് ഇന്ന് അയോധ്യയിൽ തെളിഞ്ഞത്. അയോധ്യയിലെ 56 ഘട്ടുകളിലായി ആണ് ഈ ദീപങ്ങൾ തെളിയിച്ചത്. അയോധ്യ ദീപോത്സവത്തിന്റെ തുടർച്ചയായ ഒമ്പതാമത്തെ ലോക റെക്കോർഡാണിത്.
ദീപോത്സവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുഖ്യാതിഥിയായി പങ്കെടുത്തു. ഡ്രോൺ ഉപയോഗിച്ച് ഒരോ ഘാട്ടുകളിലെയും ദീപങ്ങൾ എണ്ണിയ ശേഷമാണ് പുതിയ റെക്കോർഡ് പ്രഖ്യാപിച്ചത്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലെ സ്വപ്നിൽ ദംഗരേക്കറും കൺസൾട്ടന്റ് നിശ്ചൽ ബറോട്ടും അടങ്ങുന്ന 75 അംഗസംഘമാണ് ദീപങ്ങളുടെ എണ്ണം വിലയിരുത്തിയത്. ദീപോത്സവത്തിനോടനുബന്ധിച്ച് നടന്ന 2,100 വേദാചാര്യന്മാർ ഒരേസമയം പങ്കെടുത്ത സരയു ആരതിയും മറ്റൊരു റെക്കോർഡ് നേട്ടം സ്വന്തമാക്കി.
ദീപോത്സവത്തിനോടൊപ്പം അയോധ്യ ഗംഭീരമായ വെടിക്കെട്ടും ഡ്രോൺ ഷോയും ഉണ്ടായിരുന്നു. ടൂറിസം, സാംസ്കാരിക മന്ത്രി ജയ്വീർ സിങ്ങും പ്രിൻസിപ്പൽ സെക്രട്ടറി അമൃത് അഭിജിത്തും ചേർന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് സമ്മാനിച്ചത്. ദീപോത്സവത്തോടനുബന്ധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാമക്ഷേത്രത്തിൽ ദർശനം നടത്തുകയും പ്രത്യേക ആരതിയിൽ പങ്കെടുക്കുകയും ചെയ്തു.
Discussion about this post