ഒന്നര വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചെന്ന കേസിൽ അമ്മയെ കുറ്റവിമുക്തയാക്കി. സ്വന്തം അമ്മ പീഡിപ്പിച്ചതായി കാണിച്ച് പിതാവ് നൽകിയ പരാതിയിൽ എടുത്ത കേസിലാണ്, അമ്മയെ കുറ്റവിമുക്തയാക്കി പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
മുലകുടി മാറാത്ത കുഞ്ഞിനെ സ്വന്തം ‘അമ്മ പീഡിപ്പിച്ചതായിട്ടുള്ള കേസ് വിശ്വസനീയമല്ലെന്ന് പ്രതി സ്ഥാനത്ത് ചേർത്ത അമ്മയുടെ മുൻകൂർ ജാമ്യം പരിഗണിക്കവെ ഹൈക്കോടതി വിമർശിച്ചിരുന്നു. വിചിത്ര പരാതിയിൽ പ്രാഥമിക പരിശോധന ഇല്ലാതെ കേസ് എടുത്ത പൊലീസ് ഉദ്യോഗസ്ഥന് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയിൽ അന്വേഷണം നടത്തുവാൻ തൃശൂർ റൂറൽ എസ് പി യ്ക്ക് സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകിയിരുന്നു.
മാസങ്ങൾക്ക് മുമ്പാണ് പിതാവിന്റെ പരാതിയിൽ കൊടുങ്ങല്ലൂർ പൊലീസ് അമ്മയ്ക്ക് എതിരെ കേസ് എടുത്തത്.കുടുംബ കേസ് നിലനിൽക്കുന്ന ദമ്പതികൾ തമ്മിലുള്ള കുടുംബ പ്രശ്നങ്ങളാണ് വ്യാജ പരാതിയ്ക്ക് പിന്നിൽ പ്രചോദനമായതെന്നും കേസ് എടുക്കൽ രീതിയിൽ വിശ്വാസ്യത നഷ്ടപ്പെടുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടതെന്നും ഹൈക്കോടതി അഭിഭാഷകൻ കുറ്റപ്പെടുത്തിയിരുന്നു
Discussion about this post