ന്യൂഡൽഹി : അടുത്തയാഴ്ച മലേഷ്യയിൽ നടക്കുന്ന ആസിയാൻ (അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ്) യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. ഒക്ടോബർ 26 മുതൽ ആരംഭിക്കുന്ന ആസിയാൻ ഉച്ചകോടിയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ആയിരിക്കും ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഇക്കാര്യം ഇന്ത്യൻ സർക്കാർ ഔദ്യോഗികമായി മലേഷ്യയെ അറിയിച്ചു.
ഒക്ടോബർ 26 മുതൽ 28 വരെ ക്വാലാലംപൂരിൽ വച്ചാണ് ആസിയാൻ ഉച്ചകോടി നടക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലും കിഴക്കൻ ഏഷ്യ ഉച്ചകോടിയിലും ഇന്ത്യൻ പ്രതിനിധികൾക്ക് പ്രധാനമന്ത്രി മോദി ആയിരുന്നു നേതൃത്വം നൽകിയിരുന്നത്. ഈ വർഷത്തെ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി നേരിട്ട് പങ്കെടുക്കില്ലെങ്കിലും വെർച്വലായി പങ്കെടുക്കാനുള്ള സാധ്യത ഉണ്ടെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെ നിരവധി ആഗോള നേതാക്കളെ മലേഷ്യ ആസിയാൻ ഉച്ചകോടിയിലേക്ക് പ്രത്യേക അതിഥികളായി ക്ഷണിച്ചിട്ടുണ്ട്. ഒക്ടോബർ 26 ന് രണ്ട് ദിവസത്തെ സന്ദർശനത്തിനായി ട്രംപ് ക്വാലാലംപൂരിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post