അന്യമതസ്ഥനുമായുള്ള പ്രണയബന്ധത്തിന്റെ പേരിൽ തടഞ്ഞുവച്ചിരിക്കുകയാണെന്ന മകളുടെ ആരോപണത്തിന് മറുപടിയുമായി സിപിഎം നേതാവായ പിതാവ്. മകളെ ജാതിയും മതവും നോക്കാതെ വിവാഹം ചെയ്ത് നൽകുമായിരുന്നുവെന്നും അരയ്ക്ക് താഴെ തളർന്ന് കിടക്കുന്ന മകളുടെ ജീവിതമാണ് പ്രധാനമെന്ന് കാസർകോട് ഉദുമയിലെ സിപിഎം നേതാവ് പിവി ഭാസ്‌കരൻ പറഞ്ഞു.
മകൾ പറഞ്ഞതല്ല വാസ്തവം. റാഷിദിന്റെ സമീപനം ശരിയല്ല. സ്വന്തം ഭാര്യ ഇയാൾക്കെതിരെ പീഡനത്തിന് പരാതി നൽകിയിട്ടുണ്ട്. റാഷിദിന് മയക്കുമരുന്ന് ഇടപാടുകളുള്ളതായും സംശയമുണ്ട്. അപകടത്തിൽ പരിക്കേറ്റതിന്റെ നഷ്ടപരിഹാരമായി സംഗീതയ്ക്ക് ഒന്നരക്കോടി രൂപ ലഭിക്കാനുണ്ട് അതാണ് റാഷിദിന്റെ ലക്ഷ്യമെന്നും ഭാസ്‌കരൻ പറയുന്നു.
മകൾക്ക് മെച്ചപ്പെട്ട ജീവിതമുണ്ടാകുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മകളുടെ ചികിത്സയ്ക്ക് എത്തിയതാണ് റാഷിദ്. പക്ഷേ ഇയാളുടെ സമീപനം ശരിയല്ല. സ്വന്തം ഭാര്യ ഇയാൾക്കെതിരെ പീഡനത്തിന് പരാതി നൽകിയിട്ടുണ്ട്. റാഷിദിന് മയക്കുമരുന്ന് ഇടപാടുകളുള്ളതായും സംശയമുണ്ട്. മകളുടെ ഇഷ്ടം അനുസരിച്ച് റാഷിദിനെ കുറിച്ച് അന്വേഷിക്കാൻ അയാളുടെ നാടായ കോട്ടപ്പുറത്ത് പോയിരുന്നു, എന്നാൽ നാട്ടിൽ ആർക്കും അയാളെ കുറിച്ച് നല്ല അഭിപ്രായമില്ല.വീട്ടുകാർക്കും നാട്ടുകാർക്കും നല്ല അഭിപ്രായമില്ലാത്ത ഒരാൾക്കൊപ്പം എങ്ങനെ സ്വന്തം മകളെ അയക്കും? റാഷിദിനെ കുറിച്ച് അന്വേഷിക്കാൻ അയാളുടെ നാടായ കോട്ടപ്പുറത്ത് പോയത് ജമാഅത്ത് ഭാരവാഹികളോടൊപ്പമാണ്. അപകടത്തിൽ പരിക്കേറ്റാണ് സംഗീതയുടെ അരയ്ക്ക് താഴേക്ക് തളർന്ന് പോയത്. ഇതിന്റെ നഷ്ടപരിഹാരമായി ഒന്നരക്കോടി രൂപ ലഭിക്കുമെന്ന് ഉത്തരവായിട്ടുണ്ട്. ഈ പണം ആണ് റാഷിദിന്റെ ലക്ഷ്യം. പണം മാത്രം ലക്ഷ്യമിട്ടാണ് ഒരു സുഹൃത്ത് വഴി ഇയാൾ കോടതിയെ സമീപിച്ചത്. ഇതാണ് വസ്തുത. മാദ്ധ്യമങ്ങളിൽ വന്ന വിവരങ്ങൾ ശരിയല്ല
Discussion about this post