കണ്ണൂർ സർവ്വകലാശാല യൂണിയൻ മുൻ ചെയർമാനും എസ്എഫ്‌ഐ കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായിരുന്ന സാരംഗ് കോട്ടായിക്കെതിരെയുള്ള പീഡനപരാതിയിൽ നടപടി ഉടനെടുക്കണമെന്നാവശ്യപ്പെട്ട് എബിവിപി. 2018-2019 കാലഘട്ടിൽ പീഡിപ്പിച്ചുവെന്ന് ഒരു പെൺകുട്ടി നൽകിയ പരാതിയിൽ നടപടി ഉണ്ടാവണമെന്നാണ് ആവശ്യം. ഈ കാലയളവിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല. ഇതിനെ തുടർന്നാണ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്.
പോക്‌സോ കേസ് പ്രതിയായ എസ് എഫ് ഐ നേതാവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി ആവശ്യപ്പെട്ടു. എസ്എഫ്‌ഐ നേതാവ് സാരംഗ് കോട്ടായി ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള പീഡന പരാതി വളരെ ഗൗരവമേറിയതാണ് എന്നും സർക്കാരും സിപിഎം നേതാക്കളും കുറ്റാരോപിതന് തണൽ ഒരുക്കുന്നു എന്നും എബിവിപി സംസ്ഥാന സെക്രട്ടറി ഇയു ഈശ്വര പ്രസാദ് വ്യക്തമാക്കി.സാമൂഹിക വിരുദ്ധരായ ഇടത് ഗുണ്ടകൾ മൂലം കേരളത്തിലെ സഹോദരിമാർക്ക് വലിയ ബുദ്ധിമുട്ട് നേരിടുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാരംഗ് കോട്ടായിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഇരയ്ക്ക് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിൽ പോണ്ടിച്ചേരി സർവ്വകലാശാലയിൽ വിദ്യാർത്ഥിയാണ് സാരംഗ്. സംസ്ഥാന കമ്മറ്റി അംഗമായ സാരംഗ് പോക്‌സോ കേസിൽ പ്രതിയായിട്ടും എസ്എഫ്‌ഐയുടെ ഭാരവാഹി സ്ഥാനത്ത് തുടരുന്നതും വിമർശനത്തിന് കാരണമാകുന്നുണ്ട്.
Discussion about this post