കൊക്കക്കോള പ്രേമികൾക്ക് ഞെട്ടലുണ്ടാക്കി പുതിയ റിപ്പോർട്ടുകൾ. കൊക്കക്കോളയും അവരുടെ ബോട്ടലിംഗ് പങ്കാളിയായ കൊക്കക്കോള സൗത്ത് വെസ്റ്റ് ബിവറേജസ് എൽഎൽസിയും ചേർന്ന് 70,000 ത്തിലധികം കാൻ പാനീയങ്ങൾ പിൻവലിച്ചിരിക്കുകയാണ്. ലോഹത്തിന്റെ അംശങ്ങൾ ഉൾപ്പെടെയുള്ള അന്യവസ്തുക്കൾ കലരാൻ സാധ്യതയുണ്ടെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് നടപടി.
തിരിച്ചു വിളിച്ചവയിൽ കോക്കകോള സീറോ ഷുഗർ, കോക്കകോള ക്ലാസിക്, സ്‌പ്രൈറ്റ് എന്നിവ ഉൾപ്പെടുന്നു. FEB0226MAA, JUN2926MAA തുടങ്ങിയ പ്രത്യേക ബാച്ച് കോഡുകളുള്ള ഇനങ്ങളെയാണ് ഈ നടപടി ബാധിച്ചിട്ടുള്ളത്. ഉപഭോക്താക്കൾ ഈ കോഡുകൾ ശ്രദ്ധയോടെ പരിശോധിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ഈ ഉൽപ്പന്നങ്ങൾ വാങ്ങിയ ഉപഭോക്താക്കൾ നിർദ്ദേശിച്ചിട്ടുള്ള നമ്പറുകൾ പാക്കേജിംഗിൽ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും, ഉണ്ടെങ്കിൽ ഉൽപ്പന്നം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ടെക്‌സാസിലെ റീട്ടെയിലർമാർക്ക് ഈ വിഭാഗത്തിൽ പെടുന്ന എല്ലാ സ്റ്റോക്കുകളും നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്
നിലവിൽ ഈ തിരിച്ചുവിളിക്കൽ ടെക്‌സാസിൽ മാത്രമാണ് ബാധകമാകുന്നത്. എന്നാൽ, കൂടുതൽ മാലിന്യം കണ്ടെത്തുകയാണെങ്കിൽ മറ്റ് യുഎസ് സംസ്ഥാനങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
ഈ കഴിഞ്ഞ മാർച്ചിലും ശരീരത്തിന് ഹാനികരമായ ഘടകങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കൊക്കക്കോള ഉത്പന്നങ്ങൾ തിരിച്ചുവിളിച്ചിരുന്നു.













Discussion about this post