പാകിസ്താനിൽ അവശ്യസാധനങ്ങളുടെ വില റോക്കറ്റ് പോലെ കുതിക്കുന്നു. അഫ്ഗാനിസ്ഥാനുമായുള്ള സമീപകാല സംഘർഷവും വിലയിൽ പ്രതിധ്വനിക്കുന്നുണ്ടെന്നാണ് വിവരം. പാകിസ്താനിലുടനീളം തക്കാളി വിലയിൽ വർദ്ധനവുണ്ടായിരിക്കുകയാണ്.
ഒക്ടോബർ 11 മുതൽ പ്രധാന അതിർത്തികൾ അടച്ചിടുകയും വ്യാപാരം നിർത്തിവയ്ക്കുകയും ചെയ്തതോടെ, എല്ലാ പാകിസ്താനി അടുക്കളയിലും മുട്ടില്ലാതെ ഉണ്ടായിരുന്ന തക്കാളിയുടെ വില വീടുകളെ ബുദ്ധിമുട്ടിലാക്കി. പാകിസ്താനികൾ പാചകം ചെയ്യുന്ന മിക്കവാറും എല്ലാ കറി അടിസ്ഥാനമാക്കിയുള്ള വിഭവങ്ങളിലും തക്കാളി ഉപയോഗിക്കുന്നു. യുദ്ധത്തിനുശേഷം തക്കാളി വില 400% വർദ്ധിച്ചു.
പാകിസ്താനിൽ തക്കാളി വില കിലോഗ്രാമിന് ഏകദേശം 600 പാക് രൂപയായി (2.13 ഡോളർ) ഉയർന്നു, ഇത് സാധാരണ വിലയുടെ അഞ്ചിരട്ടിയാണെന്നാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള തക്കാളി വിതരണം നിർത്തിയതാണ്് ഇതിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.













Discussion about this post