വിരാട് കോഹ്‌ലിക്ക് തന്റെ ഫോം കണ്ടെത്താൻ കളിക്കളത്തിൽ സമയം ചിലവഴിക്കേണ്ടത് ആവശ്യമാണെന്ന് മുഹമ്മദ് കൈഫ് . ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ തുടർച്ചയായി രണ്ട് തവണ കോഹ്‌ലി പൂജ്യത്തിന് പുറത്തായിയതിന് പിന്നാലെ വമ്പൻ വിമർശനം നടക്കുന്ന സാഹചര്യത്തിലാണ് കൈഫിന്റെ അഭിപ്രായം വന്നത്. ഏഴ് മാസമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്നതിന് ശേഷം ഓസ്‌ട്രേലിയൻ പരമ്പരയിലൂടെ മടങ്ങിയെത്തിയ കോഹ്‌ലിക്ക് ഒന്നും ചെയ്യാനായില്ല.
ഇന്ത്യ എയ്ക്ക് വേണ്ടി കളിച്ച് മികച്ച ഫോമിൽ തുടരുന്ന ശ്രേയസ് അയ്യരിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാൻ കൈഫ് കോഹ്‌ലിയോട് ആവശ്യപ്പെട്ടു. ഫോം നിലനിർത്തുന്നതിൽ ഗെയിം ടൈമും മാനസിക ശക്തിയും എങ്ങനെ പ്രധാന പങ്ക് വഹിക്കുന്നുവെന്ന് കൈഫ് ശ്രേയസിന്റെ ഉദ്ധാരണം കാണിച്ച് എടുത്തുപറഞ്ഞു.
“ഞാൻ ശ്രേയസ് അയ്യരെ കണ്ട് അദ്ദേഹത്തിന്റെ നിലപാടിനെക്കുറിച്ച് ചോദിച്ചു. റെഡ്-ബോൾ ക്രിക്കറ്റിൽ നിന്ന് ഇടവേള എടുത്ത് നിലവിൽ ഏകദിനത്തിൽ മാത്രം കളിക്കുന്നതിനാൽ, അദ്ദേഹം എങ്ങനെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുവെന്ന് അറിയാൻ ഞാൻ ആഗ്രഹിച്ചു. അദ്ദേഹം മാനസികമായി ശക്തനാണ് എന്ന് സംസാരത്തിലൂടെ എനിക്ക് മനസിലായി. അയാൾക്ക് തന്റെ മികവിനെക്കുറിച്ച് നന്നയി അറിയാം. അദ്ദേഹം ഇന്ത്യ എയ്ക്ക് വേണ്ടി മത്സരങ്ങൾ കളിച്ചു, വിരാടും രോഹിതും ഇന്ത്യ എയ്ക്ക് വേണ്ടി കളിക്കുന്നത് പരിഗണിക്കണം.” കൈഫ് പറഞ്ഞു.
“ശ്രേയസ് അയ്യർ സജീവമായി തുടരുന്നു. ഒരിക്കലും ക്രിക്കറ്റിൽ നിന്ന് പുറത്തുപോകുന്നില്ല. എന്നിരുന്നാലും, വിരാട് ഇപ്പോൾ ക്രിക്കറ്റിൽ നിന്ന് പുറത്താണ്. അതുകൊണ്ടാണ് റൺ വരാതെ ഇരിക്കുന്നത്. കോഹ്‌ലി അയ്യരുടെ ട്രാക്ക് സ്വീകരിക്കണം. ” അദ്ദേഹം പറഞ്ഞ് അവസാനിപ്പിച്ചു.
ഇന്ന് സിഡ്‌നിയിൽ നടക്കുന്ന മത്സരത്തിൽ താരം റൺ നേടും എന്ന് തന്നെയാണ് പ്രതീക്ഷ.













Discussion about this post