ഓസ്ട്രേലിയക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹർഷിത് റാണയും വാഷിംഗ്ടൺ സുന്ദറും ഭാഗമായി ഒരു നിമിഷം ആരാധകരെ ചിരിപ്പിച്ചു. ടോസ് നേടി ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോൾ മത്സരത്തിൽ എങ്ങനെ എങ്കിലും ജയിച്ച് സമ്പൂർണ നാണക്കേട് ഒഴിവാക്കാനായിരുന്നു ഇന്ത്യയുടെ ശ്രമം അത്രയും.
അതിനിടയിൽ പരമ്പരയിൽ ആദ്യമായി അവസരം കിട്ടിയ ഇടംകൈയ്യൻ റിസ്റ്റ് സ്പിന്നർ കുൽദീപ് യാദവിന്റെ ഓവറിൽ ബൗളിംഗിൽ ബൗണ്ടറി തടുക്കാൻ റാണയ്ക്കും സുന്ദറിനും കഴിഞ്ഞില്ല, പക്ഷേ അവരുടെ ശ്രമത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റി. ഓസ്‌ട്രേലിയയുടെ ഇന്നിംഗ്‌സിലെ പതിനേഴാം ഓവറിലെ രണ്ടാമത്തെ പന്തിലാണ് സംഭവം നടന്നത്.
മാത്യു ഷോർട്ട് അടിച്ച ഷോട്ടിൽ പന്ത് നേരെ ബൗണ്ടറിയിലേക്ക് പാഞ്ഞു. ഡീപ് മിഡ് വിക്കറ്റിൽ പാഞ്ഞടുത്ത സുന്ദർ സ്ലൈഡ് ചെയ്ത് പന്ത് ബൗണ്ടറി കടക്കുന്നത് തടയാൻ ശ്രമിച്ചു. അതേസമയം റാണയും ഡീപ് ബാക്ക്‌വേർഡ് സ്‌ക്വയർ ലെഗിൽ നിന്നോടിയെത്തി പന്ത് തടയാൻ ശ്രമിച്ചു. പിന്നാലെ രണ്ട് കളിക്കാരും പരസ്പരം കൂട്ടിയിടിച്ചു. താരങ്ങൾ ഇരുവരും പന്തെടുക്കാൻ ശ്രമിച്ചെങ്കിലും ഇരുവരുടെയും കാലുകൾ ബൗണ്ടറി റോപ്പിൽ തട്ടിയിരുന്നു. ഇതോടെ അമ്പയർ പരിശോധനക്ക് ശേഷം ബൗണ്ടറി നൽകി.
കൂട്ടിയിടിച്ചതിന് ശേഷം ഇരുവരും പന്ത് തപ്പിയെടുക്കാൻ ശ്രമിച്ചതിനെ കോമഡിയായി കാണാമെങ്കിലും ആ ശ്രമത്തിന് കൈയടികൾ നൽകാതെ പറ്റില്ല. മത്സരത്തിലേക്ക് വന്നാൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 236 റൺസിന് പുറത്തായി. 4 വിക്കറ്റ് നേടിയ ഹർഷിത് റാണ ഇന്ത്യക്കായി തിളങ്ങി.
— crictalk (@crictalk7) October 25, 2025













Discussion about this post