ഏഴാം ക്ലാസ് വിദ്യാർത്ഥിനിയിൽ നിന്ന് കന്യകാത്വ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ട് മദ്രസ മാനേജ്‌മെന്റ്. മൊറാദാബാദിലാണ് സംഭവം. സർട്ടിഫിക്കറ്റ് എത്തിച്ചില്ലെങ്കിൽ വിദ്യാർത്ഥിനിയെ പുറത്താക്കുമെന്നും ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകുമെന്നും മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയതായി പിതാവ് ആരോപിച്ചു.
സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണമാരംഭിച്ചിരിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തണമെന്നും മാനേജ്മെന്റിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു.മകളുടെ വ്യക്തിത്വത്തെ സ്‌കൂൾ മാനേജ്മെന്റ് അപമാനിച്ചുവെന്ന് വിദ്യാർത്ഥിയുടെ കുടുംബം ആരോപിക്കുന്നു.
പെൺകുട്ടിക്ക് എട്ടാംക്ലാസിലേക്ക് സ്ഥാനകയറ്റം നൽകുന്നതിനായി കുടുംബം മദ്രസയെ സമീപിച്ചപ്പോഴാണ് കന്യകാത്വ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. കന്യകാത്വം പരിശോധിക്കുന്നതിനായി വൈദ്യപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് സ്‌കൂൾ മാനേജ്മെന്റ് ടിസി നൽകുന്നതിന്റെ പേരിൽ 500 രൂപയും വാങ്ങിയെന്നാണ് പിതാവ് ആരോപിക്കുന്നത്.
തന്റെ ഭാര്യ കുറച്ചു കാലത്തേക്ക് രോഗിയായ അമ്മയെ കാണാൻ അലഹബാദിലേയ്ക്ക് പോയിരുന്നുവെന്നും ആ സമയത്ത് മകളേയും ഒപ്പം കൂട്ടിയിരുന്നുവെന്നും പിതാവ് പറയുന്നു. പിന്നീട് മകളുമായി ഭാര്യ സ്‌കൂളിലെത്തിയപ്പോഴാണ് തന്റെ മകളോട് അനുചിതമായി പെരുമാറാറുണ്ടായിരുന്നുവെന്ന വിവരം ലഭിച്ചിരുന്നുവെന്നും പിതാവ് പറയുന്നു.











Discussion about this post