ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ മാനസികമായി ക്ഷീണിതനായി കാണപ്പെട്ടതായി മുൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് പറഞ്ഞു. രണ്ട് ഫോർമാറ്റുകളിലും ദേശീയ ടീമിനെ നയിക്കേണ്ടതിന്റെ സമ്മർദ്ദം 26 കാരന്റെ മനസ്സിനെ ബാധിച്ചിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ 1-2 പരമ്പര തോൽവിയോടെയാണ് ഗില്ലിന്റെ ഏകദിന ക്യാപ്റ്റൻസി ആരംഭിച്ചത്. ബാറ്റിംഗിൽ ഗിൽ വളരെ മോശം പ്രകടനം നടത്തിയ പരമ്പരയാണ് കടന്നുപോയത്. മൂന്ന് ഇന്നിംഗ്‌സുകളിൽ നിന്ന് താരം 14.33 ശരാശരിയിൽ 43 റൺസ് മാത്രമാണ് നേടിയത്. “അടുത്തിടെ അദ്ദേഹം ധാരാളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഓപ്പണർ സ്ഥാനവും ഒന്നിലധികം ഫോർമാറ്റുകളിൽ ടീമിനെ നയിക്കേണ്ട ഉത്തരവാദിത്വവും അദ്ദേഹത്തിനുണ്ട്. പിന്നെ, ഐപിഎൽ ക്യാപ്റ്റൻസിയും ഉണ്ട്. ലേലം വരുന്നതോടെ, തന്ത്രങ്ങൾ പറയാൻ ഗുജറാത്ത് ടൈറ്റൻസുമായി ചർച്ചകൾ ഉണ്ടാകും. ഒരേസമയം അദ്ദേഹത്തിന്റെ പ്ലേറ്റിൽ ധാരാളം കാര്യങ്ങളുണ്ട്, അത് അദ്ദേഹത്തിന്റെ ബാറ്റിംഗിനെ അൽപ്പം ബാധിച്ചതായി തോന്നുന്നു. അദ്ദേഹം മാനസികമായി ക്ഷീണിതനായി കാണപ്പെട്ടു.”
അതേസമയം, ഒക്ടോബർ 29 ന് കാൻബറയിൽ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുള്ള ടി20 ഐ പരമ്പരയിൽ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടും. ടി 20 ടീമിലേക്ക് വന്നാൽ അവിടെ ഗിൽ ടീമിൻറെ ഉപനായകനാണ്. പരമ്പരയിലെ കെ.എൽ. രാഹുലിന്റെ വിക്കറ്റ് കീപ്പിംഗ് പ്രകടനത്തെക്കുറിച്ചും മുഹമ്മദ് കൈഫ് സംസാരിച്ചു. താരം കീപ്പർ എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു വർഷത്തിനിടെ കീപ്പർ എന്ന നിലയിൽ അവസരങ്ങൾ കിട്ടാതെ പോയത് രാഹുലിനെയും അദ്ദേഹത്തിന്റെയും റിഫ്ലെക്സിനെയും ബാധിച്ചെന്നും കൈഫ് പറഞ്ഞു. “അദ്ദേഹം തെറ്റുകൾ വരുത്തിക്കൊണ്ടിരിക്കുന്നു. വാസ്തവത്തിൽ, വർഷം മുഴുവനും അദ്ദേഹം വിക്കറ്റ് കീപ്പർ അല്ല. ടെസ്റ്റിൽ വ്യത്യസ്ത വിക്കറ്റ് കീപ്പർമാരാണ്, അദ്ദേഹം ടി20 ടീമിലില്ല. അവസരങ്ങൾ കുറവ് കിട്ടുന്നതിനാൽ തന്നെ താരത്തിന്റെ റിഫ്ലെക്സിനെ അത് ബാധിച്ചിട്ടുണ്ട്”













Discussion about this post