ചാറ്റോഗ്രാമിൽ നടന്ന മൂന്ന് മത്സര പരമ്പരയിലെ ആദ്യ ടി20യിൽ വെസ്റ്റ് ഇൻഡീസ് ബംഗ്ലാദേശിനെ 16 റൺസിന് പരാജയപ്പെടുത്തിയിരുന്നു . ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ 165/3 റൺസ് നേടി. ഷായ് ഹോപ്പും റോവ്മാൻ പവലും യഥാക്രമം 46 ഉം 44 ഉം റൺസ് നേടി പുറത്താകാതെ നിന്നു. മറുപടിയായി, ബംഗ്ലാദേശിന് 149 റൺസ് മാത്രമേ എടുക്കാനായുള്ളൂ. ഇതോടെ അവർ പരമ്പരയിലെ ആദ്യ മത്സരത്തിൽ 16 റൺസിന് തോൽവി ഏറ്റുവാങ്ങി. വെസ്റ്റ് ഇൻഡീസിനായി ജെയ്ഡൻ സീൽസും ജേസൺ ഹോൾഡറും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. മത്സരത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ്, ബംഗ്ലാദേശ് പേസർ ടാസ്കിൻ അഹമ്മദ് പന്ത് ബൗണ്ടറി സിക്സ് അടിച്ചെങ്കിലും അദ്ദേഹം പുറത്തായി എന്നതായിരുന്നു.
റൊമാരിയോ ഷെപ്പേർഡ് എറിഞ്ഞ മത്സരത്തിന്റെ അവസാന ഓവറിലെ നാലാം പന്ത്. ബംഗ്ലാദേശിന് അപ്പോൾ ജയിക്കാൻ 17 റൺസ് ആവശ്യമായിരുന്നു. ഒരു ഫുൾ ഡെലിവറി ലഭിച്ച ടസ്കിൻ അത് കണക്ട് ചെയ്ത് മിഡ് വിക്കറ്റിന് മുകളിലൂടെ മികച്ച ഒരു സിക്സ് അടിക്കുന്നു. ഒരു സിക്സോടെ ഇന്നിംഗ്സ് അവസാനിപ്പിക്കാൻ പറ്റിയല്ലോ എന്ന് ആശ്വസിച്ച് നിൽക്കുക ആയിരുന്നു.
എന്നാൽ അമ്പയർ സിക്സ് സിഗ്നൽ നൽകുന്നതിന് പകരം കാണിച്ചത് ഔട്ട് എന്നാണ്. ഷോട്ട് കളിക്കുന്നതിനിടെ ടസ്കിന്റെ കാൽ സ്റ്റമ്പിൽ സ്പർശിക്കുകയും ബെയിൽസ് തെറിച്ചുവീഴുകയും ചെയ്തുവെന്ന് പിന്നീട് വെളിപ്പെട്ടു. അങ്ങനെ, താരത്തെ ഹിറ്റ് വിക്കറ്റ് ആയി പ്രഖ്യാപിച്ചു, വെസ്റ്റ് ഇൻഡീസ് മത്സരം 16 റൺസിന് വിജയിച്ചു.
സിക്സ് അടിച്ചിട്ടും ഔട്ട് ആകുക എന്ന് പറഞ്ഞാൽ അതിനോളം ദയനീയ അവസ്ഥ ആർക്കാണ് ഉണ്ടാകുക.
When you think you've won but life pulls an UNO reverse ◀️#BANvWI pic.twitter.com/neEUjd6bcZ
— FanCode (@FanCode) October 27, 2025













Discussion about this post