ചണ്ഡീഗഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ മഹാരാഷ്ട്രയ്ക്ക് വേണ്ടി പൃഥ്വി ഷാ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഇരട്ട സെഞ്ച്വറി താരം നേടി. 141 പന്തിൽ നിന്നായിരുന്നു താരത്തിന്റെ നേട്ടം. എന്നാൽ ഷായുടെ മികവിനിടയിലും, ആദ്യ ഇന്നിംഗ്സിലെ സെഞ്ച്വറിക്ക് സഹതാരം ഋതുരാജ് ഗെയ്‌ക്‌വാദിനെയാണ് സംഘാടകർ പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുത്തത്. എന്തായാലും ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (സിഎസ്‌കെ) ക്യാപ്റ്റനായ ഗെയ്‌ക്‌വാദ് ഷായെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡിന് ക്ഷണിച്ചാണ് ഇപ്പോൾ വാർത്തകളിൽ നിൽക്കുന്നത്.
ആദ്യ ഇന്നിംഗ്സിൽ 116 റൺസ് നേടിയ ഗെയ്ക്‌വാദ്, മഹാരാഷ്ട്ര ചണ്ഡീഗഢിനെതിരെ ലീഡ് നേടുന്നതിൽ നിർണായക പങ്ക് വഹിച്ചു. എന്നിരുന്നാലും, വെറും 156 പന്തിൽ നിന്ന് 222 റൺസ് നേടി പൃഥ്വി ഷാ തന്നെയായിരുന്നു അവാർഡിന് അർഹൻ എന്ന് പറഞ്ഞാൽ ആരും കുറ്റം പറയില്ല. രഞ്ജി ട്രോഫി ചരിത്രത്തിലെ എലൈറ്റ് അല്ലെങ്കിൽ സോണൽ തലത്തിൽ ഷായുടെ ഇരട്ട സെഞ്ച്വറി, 1984-85 സീസണിൽ ബറോഡയ്‌ക്കെതിരെ ബോംബെയ്ക്ക് വേണ്ടി രവി ശാസ്ത്രി നേടിയ 123 പന്തിൽ ഇരട്ട സെഞ്ച്വറിക്ക് പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് താരത്തെയെത്തിച്ചു.
അതേസമയം, ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ ഫസ്റ്റ് ക്ലാസ് ഇരട്ട സെഞ്ച്വറി 2024 ജനുവരിയിൽ നടന്ന രഞ്ജി ട്രോഫി പ്ലേറ്റ് ടൂർണമെന്റിൽ വെറും 119 പന്തിൽ ഈ നാഴികക്കല്ല് പിന്നിട്ട ഹൈദരാബാദ് ഓപ്പണർ തന്മയ് അഗർവാളിന്റെതാണ്. 2017 ൽ തമിഴ്‌നാടിനെതിരെ മുംബൈയ്ക്കായി രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ച ഷാ, സീസണിന് മുമ്പ് മുംബൈ ടീം വിട്ട് മഹാരാഷ്ട്രയുടെ ഭാഗമാകുക ആയിരുന്നു.
സീസണിലെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ ടീമിലേക്കൊരു മടങ്ങിവരവിന് താരം ശ്രമിക്കുകയാണ് ഇപ്പോൾ.
https://twitter.com/i/status/1983147620295233616













Discussion about this post