ഇന്ത്യ- ഓസ്ട്രേലിയ ആദ്യ ടി 20 മഴമൂലം ഉപേക്ഷിച്ചു. ടോസ് നേടി ആദ്യം ബോളിങ് തിരഞ്ഞെടുക്കുക ആയിരുന്നു ഓസ്‌ട്രേലിയൻ നായകൻ മിച്ചൽ മാർഷ്. മഴ കളിമുടക്കുന്ന സമയത്ത് 9 . 4 ഓവറിൽ 97 – 1 എന്ന നിലയിൽ ആയിരുന്നു. 14 പന്തിൽ 19 റൺസെടുത്ത ഓപ്പണർ അഭിഷേക് ശർമ്മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. മനോഹരമായ രീതിയിൽ കളിച്ചുവന്ന അഭിഷേക് ആക്രമണ ഷോട്ട് കളിക്കാൻ ശ്രമിച്ചാണ് വിക്കറ്റ് സമ്മാനിച്ചത്. നഥാൻ എല്ലിസ് ആണ് താരത്തിന്റെ വിക്കറ്റ് നേടിയത്.
37 റൺസെടുത്ത ഉപനായകൻ ഗില്ലും 39 റൺസെടുത്ത നായകൻ സൂര്യകുമാറുമായിരുന്നു ക്രീസിൽ നിന്നത്. മത്സരം തുടങ്ങി ഇന്ത്യ 5 ഓവറിൽ 43 – 1 എന്ന നിലയിൽ നിൽക്കുന്ന സമയത്തും മഴകാരണം മത്സരം തടസപ്പെട്ടു. പിന്നാലെ ഒടുവിൽ മത്സരം തുടങ്ങിയപ്പോൾ നഷ്ടപെട്ട സമയം നികത്താൻ മത്സരം 18 ഓവറായി ക്രമീകരിച്ചു.
നായകനും ഉപനായകനും നന്നായി കളിച്ചുവന്ന സമയമായതിനാൽ തന്നെ ഇന്നത്തെ ഈ മത്സരഫലം കൊണ്ട് നിരാശയുണ്ടായത് ഇന്ത്യക്ക് തന്നെയാണെന്ന് പറയാം. അതേസമയം അർശ്ദീപ് സിങിന് അവസരമില്ലാതിരുന്ന ടീമിൽ പകരം ഹർഷിത് റാണ കളിക്കുന്നു എന്നതായിരുന്നു ഇന്ന് ഏറ്റവും ചർച്ചയായ കാര്യം.













Discussion about this post