സോൾ : ഒടുവിൽ അമേരിക്കയ്ക്ക് മുൻപിൽ മുട്ടുമടക്കി ചൈന. ചൈനയുടെ അപൂർവ്വ ധാതുക്കൾ യുഎസിലേക്ക് കയറ്റുമതി ചെയ്യാൻ ഇരു പ്രസിഡണ്ടുമാരും തമ്മിൽ നടന്ന ചർച്ചയിൽ ധാരണയായി. പകരമായി ചൈനയ്ക്ക് 10% തീരുവ കുറവ് നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇതോടെ, ചൈനയ്ക്ക് മേലുള്ള യുഎസിന്റെ മൊത്തം താരിഫ് ഇപ്പോൾ 57 ശതമാനത്തിൽ നിന്ന് 47 ശതമാനമായി കുറഞ്ഞു.
ഇന്ന് ദക്ഷിണ കൊറിയയിലെ ബുസാനിൽ വെച്ച് ഡൊണാൾഡ് ട്രംപും ഷി ജിൻപിങ്ങും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യങ്ങൾ തീരുമാനമായത്. യുഎസും ചൈനയും തമ്മിലുള്ള എല്ലാ തർക്കങ്ങളും പരിഹരിച്ചതായി ട്രംപ് പ്രസ്താവിച്ചു. ചൈനയുമായുള്ള കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാൻ കഴിയുമെന്നും അദ്ദേഹം പ്രസ്താവിച്ചു. യുഎസിൽ നിന്നും വലിയ അളവിൽ സോയാബീൻ വാങ്ങാൻ ചൈന തയ്യാറായതായും ട്രംപ് അറിയിച്ചു.
വാഷിംഗ്ടണും ബീജിംഗും പല കാര്യങ്ങളിലും യോജിപ്പുള്ളവരാണെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയിലേക്ക് ഫെന്റനൈൽ കടത്തുന്നതിന് ഏർപ്പെടുത്തിയ 10% തീരുവ അമേരിക്ക ഉടനടി പിൻവലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യ-ഉക്രെയ്ൻ സംഘർഷം പരിഹരിക്കുന്നതിലും ട്രംപും ഷിയും സഹകരണം ചർച്ച ചെയ്തു. അതേസമയം ചൈന-തായ്‌വാൻ സംഘർഷം ചർച്ചയിൽ കടന്നുവന്നില്ല. കൂടുതൽ ചർച്ചകൾക്കായി ഏപ്രിലിൽ ചൈന സന്ദർശിക്കുമെന്നും
ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.









Discussion about this post