കൊല്ലത്ത് ആഭിചാരക്രിയയ്ക്ക് കൂട്ടു നിൽക്കാത്തത്തിന് ഭാര്യയ്ക്ക് നേരെ ക്രൂരപീഡനവുമായി ഭർത്താവ്. ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിക്കുകയായിരുന്നു. കൊല്ലം ആയൂർ വയ്ക്കലിൽ ഇട്ടിവിള തെക്കേതിൽ റജുല (35) യ്ക്കാണ് മുഖത്ത് പൊള്ളലേറ്റത്.
ഭർത്താവ് സജീറിനെതിരെ റെജിലിയുടെ വീട്ടുകാർ ചടയമംഗലം പോലീസിൽ പരാതി നൽകി. ഇന്നലെ രാവിലെ 9 മണിക്കാണ് സംഭവം. ഒളിവിൽ കഴിയുന്ന ഭർത്താവ് സജീറിനെയും ഉസ്താദിനെയും കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
മൂന്നാഴ്ച മുമ്പാണ് സജീർ ഒരു മന്ത്രവാദിയെ പോയി കാണുന്നത്. അതിനു ശേഷം ഒരു തകിടും ഭസ്മവും ഒക്കെയായി വീട്ടിലേക്ക് വന്നു. ശേഷം ഭാര്യയോട് മുടിയൊക്കെ അഴിച്ച് വീടിന്റെ മുറ്റത്തിരിക്കാൻ പറയുകയായിരുന്നു. അവർ അതിന് തയ്യാറായില്ല. അതിനു ശേഷം പലതവണ ഇതിന്റെ പേരിൽ വീട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇയാൾ പലപ്പോഴും മർദിക്കാറുണ്ടായിരുന്നുവെന്നും റജീല പറഞ്ഞു. ബുധനാനഴ്ച രാവിലെയാണ് മീൻകറി ദേഹത്തൊഴിച്ചത്.
ഭർത്താവ് മുമ്പും മർദിക്കാറുണ്ട്. ഇത്തരം പെരുമാറ്റങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഞാൻ പ്രതികരിക്കില്ലായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ഇത്തരം കാര്യങ്ങൾ എതിർത്തിരുന്നു. പിറ്റേ ദിവസം ഉസ്താദിന്റെ അടുത്ത് പോയിട്ട് എനിക്ക് ശെയ്ത്താൻ കൂടിയതാണെന്ന് പറഞ്ഞ് തകിടും ഭസ്മവും ഒക്കെയായി വന്നു. എന്നിട്ട് എന്നോട് മുടിയൊക്കെ അഴിച്ച് വീടിന്റെ മുറ്റത്തിരിക്കാൻ പറഞ്ഞു. ഞാൻ അത് ചെയ്തില്ല. ഞാൻ പ്രതികരിച്ചു. അതിനെച്ചൊല്ലി വഴക്കുണ്ടായപ്പോഴാണ് അടുപ്പത്ത് തിളച്ചുകൊണ്ടിരുന്ന മീൻകറി വലതുകൈ കൊണ്ട് തട്ടി എന്റെ മുഖത്തേക്ക് എറിഞ്ഞതെന്ന് റജീല പറഞ്ഞു
പാലമുക്കിലുള്ള സുലൈമാൻ എന്ന ഉസ്താദാണ് ആഭിചാരക്രിയ ചെയ്യാൻ ആവശ്യപ്പെട്ടതെന്നും റജുല വ്യക്തമാക്കി.നേരത്തെയും ഉസ്താദിന്റെ അടുത്ത് കൊണ്ടുപോയിട്ടുണ്ട്. സ്ഥലം വിൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ എന്നു പറഞ്ഞാണ് കൊണ്ടുപോയതെന്നും റജുല പറഞ്ഞു













Discussion about this post