കണ്ണൂർ തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തിൽ മമ്മൂട്ടിക്ക് വേണ്ടി പൊന്നിൻകുടം വഴിപാട്. മമ്മൂട്ടിയുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി തിരുവനന്തപുരം സ്വദേശിയായ എ. ജയകുമാർ പൊന്നിൻകുടം വഴിപാട് നടത്തി. ഉത്രം നക്ഷത്രത്തിലായിരുന്നു വഴിപാട്.
അതേസമയം മാസങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി കൊച്ചിയിൽ തിരിച്ചെത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മമ്മൂട്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയത്. താരത്തെ സ്വീകരിക്കാൻ വ്യവസായ മന്ത്രി പി. രാജീവ്, അൻവർ സാദത്ത് എം.എൽ.എ എന്നിവർ വിമാനത്താവളത്തിൽ എത്തിയിരുന്നു.
തുടർന്ന് തന്റെ പുതിയ ലാൻഡ് ക്രൂയിസർ എസ്യുവി ഡ്രൈവ് ചെയ്താണ് വീട്ടിലേക്ക് മടങ്ങിയത്. മമ്മൂട്ടിയുടെ ഭാര്യ, നിർമാതാവ് ആന്റോ ജോസഫ്, അൻവർ സാദത്ത് എംഎൽഎ തുടങ്ങിയവർ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.അസുഖം ഭേദമായതിനെ തുടർന്ന് ഒരു മാസം മുൻപ് മമ്മൂട്ടി സിനിമ അഭിനയം പുനരാരംഭിച്ചിരുന്നു.










Discussion about this post