സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, ബാലൻ കെ. നായർ, മണിയൻപിള്ള രാജു, ശോഭന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1986-ൽ പുറത്തിറങ്ങിയ ടി.പി. ബാലഗോപാലൻ എം.എ.. മികച്ച നടനുള്ള കേരളസർക്കാർ പുരസ്കാരം മോഹൻലാലിന് ആദ്യമായി ലഭിച്ചത്, ഈ ചിത്രത്തിലെ അഭിനയത്തിലൂടെയായിരുന്നു.
കുടുംബം ഒന്നും കരകടുപ്പിക്കാനും വിവാഹമൊക്കെ കഴിച്ച് സന്തോഷമായി ജീവിക്കാനും ആഗ്രഹിക്കുന്ന ബാലഗോപാലൻ എന്ന കഥാപാത്രതയാണ് മോഹൻലാൽ ഇതിൽ അവതരിപ്പിക്കുന്നത്. ആർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാത്ത മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുന്ന ബാലഗോപാലന്റെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നത് എന്നാണ് സിനിമ പറയുന്നത്. ചിത്രത്തിൽ ഛായാഗ്രഹണം നിർവഹിച്ച വിപിൻ മോഹൻ തന്നെ എങ്ങനെയാണ് മോഹൻലാൽ അഭിനയം എങ്ങനെയാണ് കരയിച്ചതെന്നും എങ്ങനെയാണ് ഞെട്ടിച്ചതെന്നും പറഞ്ഞിട്ടുണ്ട്.
വാക്കുകൾ ഇങ്ങനെ:
” ആ സിനിമയിലെ ഒരു രംഗം എന്നെ വല്ലാതെ കരയിച്ചിട്ടുണ്ട്. സ്വന്തം അനിയത്തി കല്യാണം കഴിഞ്ഞ് പോകുകയാണ്. അവൾക്ക് കൊടുക്കാനായിട്ട് പുള്ളിടെ കൈയിൽ പണം ഒന്നുമില്ല. പോക്കറ്റിൽ നിന്ന് പുള്ളി ഒരു 50 രൂപ എടുത്തിട്ട് അനിയത്തീടെ കൈയിൽ കൊടുത്തിട്ട് ‘ നീ ഇത് വെച്ചോ എന്റെ കൈയിൽ ഒന്നും തരാനില്ല, നിനക്ക് ഇത് വെച്ചിട്ട് ചാന്തോ കണ്മഷിയോ ഒകെ വാങ്ങാം’ എന്ന് പറയുന്നുണ്ട്. ആ സീൻ എന്ത് മനോഹരമായിരുന്നു. ശരിക്കും ഞാൻ കരഞ്ഞ് പോയി അത് കണ്ടിട്ട്. ലാൽ അങ്ങനെയാണ് ആ സീൻ സീനിൽ അഭിനയിച്ചിരിക്കുന്നത്.”
മോഹൻലാലിൻറെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായിട്ടാണ് ബാലഗോപാലൻ അറിയപ്പെടുന്നത്.













Discussion about this post