സംസ്ഥാന സർക്കാർ പൊതുവിപണിയിൽ നിന്ന് 2000 കോടി രൂപ വായ്പയെടുക്കുന്നു. കടപ്പത്രം വഴിയാണ് വായ്പയെടുക്കുന്നത് .ഇതുസംബന്ധിച്ച കടപ്പത്രം പുറപ്പെടുവിച്ചു. ഇതിനായുള്ള ലേലം നവംബർ നാലിന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.
സെപ്തംബറിൽ 1000 കോടി വായ്പയെടുത്തതിന് പിന്നാലെയാണ് വീണ്ടും 2000 കോടി കൂടി സർക്കാർ വായ്പയെടുക്കുന്നത്. ഓണക്കാലത്ത് സർക്കാർ 8000 കോടി രൂപയോളം പൊതുവിപണിയിൽ നിന്ന് വായ്പയെടുത്തിരുന്നു. ഇതിന് ശേഷമാണ് 3000 കോടി രൂപ കൂടി വായ്പയിൽ നിന്ന് കണ്ടെത്തേണ്ട ആവശ്യമുണ്ടായത്.










Discussion about this post