ന്യൂഡൽഹി : ആർഎസ്എസിനെ നിരോധിക്കണമെന്ന് ആവശ്യം വീണ്ടും ഉന്നയിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജ്യത്തെ എല്ലാ ക്രമസമാധാന പ്രശ്നങ്ങൾക്കും കാരണം ആർഎസ്എസും ബിജെപിയും ആണെന്നും ഖാർഗെ ആരോപിച്ചു. ആർഎസ്എസിനെ നിരോധിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം എന്നും അദ്ദേഹം വ്യക്തമാക്കി.
“മഹാത്മാഗാന്ധിയുടെ വധത്തിനുശേഷം സർദാർ പട്ടേൽ തന്നെ ആർഎസ്‌എസിനെ വിമർശിച്ചിരുന്നു. രാജ്യത്തെ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് ബിജെപിയും ആർഎസ്എസുമാണ് എന്നതിനാൽ, തന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ആർഎസ്എസിനെ നിരോധിക്കണം” എന്നും മല്ലികാർജുൻ ഖാർഗെ അഭിപ്രായപ്പെട്ടു.
ഇന്ന് ഉരുക്കുമനുഷ്യനായ സർദാർ പട്ടേലിന്റെ ജന്മവാർഷികം മാത്രമല്ല രാജ്യത്തെ ഉരുക്കുവനിതയായ ഇന്ദിരാഗാന്ധിയുടെ ചരമവാർഷികം കൂടിയാണ് എന്നും ഖാർഗെ സൂചിപ്പിച്ചു. ഈ രണ്ട് മഹത്തായ നേതാക്കളും രാജ്യത്തിന്റെ ഐക്യം നിലനിർത്തുന്നതിന് വലിയ സംഭാവനകൾ നൽകിയിട്ടുള്ളവരാണ് എന്നും ഖാർഗെ അഭിപ്രായപ്പെട്ടു. നെഹ്‌റുവിനും പട്ടേലിനും വ്യത്യാസങ്ങളുണ്ടെന്ന് ചിത്രീകരിക്കാൻ ബിജെപി എപ്പോഴും ശ്രമിക്കാറുണ്ട്. എന്നാൽ സത്യത്തിൽ നെഹ്റുവും പട്ടേലും പരസ്പരം വലിയ ബഹുമാനമുള്ളവരായിരുന്നു എന്നും മല്ലികാർജുൻ ഖാർഗെ സൂചിപ്പിച്ചു.









Discussion about this post