ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടത്തിൽ ഓസ്‌ട്രേലിയയ്ക്ക് അർഹിച്ച വിജയം. മെൽബണിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനായിരുന്നു ഓസീസ് ജയം. ഇന്ത്യ ഉയർത്തിയ 125 റൺ പിന്തുടർന്നപ്പോൾ 6 വിക്കറ്റ് നഷ്ടപെടുത്തിട്ടെങ്കിലും ഓസീസിന് അതൊന്നും പ്രശ്നമായില്ല . ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0ത്തിന് ഓസീസ് മുന്നിലെത്തി. പരമ്പരയിലെ ആദ്യ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.
ടോസ് നഷ്ടപ്പെട്ട് ഫീൽഡിങ് ഫീൽഡിങ്ങിനിറങ്ങിയ ഇന്ത്യ 125 റൺസിന് പുറത്താക്കുക ആയിരുന്നു. അഭിഷേക് ശർമ്മ ഒഴികെ പ്രമുഖ ഇന്ത്യൻ താരങ്ങൾ എല്ലാവരും കൂടി ഡ്രസിങ് റൂമിലേക്ക് കൂട്ടപാലയനം ചെയ്യുന്ന കാഴ്ച്ചയാണ് തുടക്കത്തിൽ കണ്ടത്.
കഴിഞ്ഞ മത്സരത്തിലെ പോലെ തന്നെ ടോസ് നേടിയ ഓസ്‌ട്രേലിയൻ നായകന് ബാറ്റിംഗ് തിരഞ്ഞെടുക്കാൻ ആലോചനകൾ ഒന്നും തന്നെ വേണ്ടിവന്നില്ല. ബൗൺസിനും സീം മോമെന്റിനും മുന്നിൽ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ വീഴും എന്ന കണക്കുകൂട്ടൽ എന്തായാലും തെറ്റിയില്ല. തുടക്കത്തിൽ തന്നെ ജോഷ് ഹേസിൽവുഡ് എറിഞ്ഞ പന്തുകൾക്ക് മുന്നിൽ പതറുന്ന ഉപനായകൻ ഗില്ലിനെയാണ് കണ്ടത്. ആദ്യ 5 പന്തുകളിലും പ്രതിരോധിച്ച താരം അവസാന പന്തിൽ ഒരു സിംഗിൾ എടുത്തു. പിന്നാലെ സേവ്യർ ബാർലൈറ്റ് എറിഞ്ഞ ഓവറിൽ അഭിഷേക് ശർമ്മയ്ക്ക് സ്ട്രൈക്ക് കിട്ടിയതോടെ സ്കോർബോർഡ് ഒന്ന് അനങ്ങി. ആ ഓവറിൽ 17 റൺ ഇന്ത്യക്ക് കിട്ടി.
എന്നാൽ തന്റെ രണ്ടാം ഓവറിനെത്തിയ ജോഷ് ഹേസിൽവുഡ് ആദ്യ ഓവറിൽ നിർഭാഗ്യം കൊണ്ട് കിട്ടാതെ പോയ ആ ഗിൽ വിക്കറ്റ് വീഴ്ത്തി. യാതൊരു ടൈമിങ്ങും ഇല്ലത്ത ഷോട്ട് കളിച്ച് മടങ്ങുമ്പോൾ താരത്തിന്റെ സംഭാവന 5 റൺ മാത്രം. പിന്നാലെ പതിവ് തെറ്റിച്ച് ക്രീസിലെത്തിയത് സഞ്ജു സാംസൺ. ആദ്യ പന്തിൽ തന്നെ രണ്ട് റൺ നേടിയ തുടങ്ങിയ സഞ്ജുവിനെ തൊട്ടടുത്ത ഓവറിൽ നാഥാൻ എലീസ് വിക്കറ്റിന് മുന്നിൽ കുടുക്കി. താരത്തിന് നേടാനായത് 2 റൺ മാത്രം.
സഞ്ജുവിനായി സ്ഥാനമൊഴിഞ്ഞ് കൊടുത്ത സൂര്യകുമാർ കഴിഞ്ഞ മത്സരത്തിലെ ഫോം നിലനിർത്തും എന്ന് കരുതിയെങ്കിലും ജോഷ് ഹേസിൽവുഡിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ മടങ്ങി. താരം നേടിയത് 1 റൺ മാത്രം. ശേഷമെത്തിയ ഏഷ്യ കപ്പ് ഹീറോ തിലക് വർമ്മയും ( 0 ) സൂര്യയെ പോലെ തന്നെ കീപ്പർക്ക് ക്യാച്ച് നൽകിയാണ് മടങ്ങി. ആ സമയത്ത് 32 – 4 എന്ന നിലയിലായിരുന്നു ഇന്ത്യൻ സ്കോർ.
ശേഷമെത്തിയ അക്‌സർ അഭിഷേകിന് പിന്തുണ നൽകും എന്ന് കരുതിയതാണ്. എന്നാൽ അനാവശ്യ റൺസിനോടി റണ്ണൗട്ടായി 7 റൺസെടുത്ത് താരം മടങ്ങി. ഇതോടെ ഇന്ത്യ 49 – 5 എന്ന നിലയിലായി. സ്കോർ 100 പോലും കടക്കില്ല എന്ന് കരുതിയ ഇന്ത്യയെ ഇപ്പോൾ അർദ്ധ സെഞ്ച്വറി പിന്നിട്ട അഭിഷേകും സ്ഥാനക്കയറ്റം കിട്ടി മുകളിലെത്തിയ ഹർഷിതും ചേർന്നാണ് മാനം പോകുന്നതിൽ നിന്ന് രക്ഷിച്ചത്. ഹർഷിത് 33 പന്തിൽ 35 റൺസെടുത്ത് മടങ്ങിയപ്പോൾ പിന്നാലെ ക്രീസിലെത്തിയ ശിവം ദുബൈ 4 റൺ നേടി മടങ്ങി. ദുബൈ മടങ്ങിയതിന് പിന്നാലെ അഭിഷേക് ( 68 ) റൺസും മടങ്ങി. ഓസ്‌ട്രേലിക്കായി ജോഷ് ഹേസിൽവുഡ് മൂന്ന് വിക്കറ്റ് നേടിയപ്പോൾ സേവ്യർ ബാർലൈറ്റ് , നഥാൻ എല്ലിസ് രണ്ടും വിക്കറ്റ് നേടി തിളങ്ങി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിനായി മിച്ചൽ മാർഷ് 46 റൺ നേടി ടോപ് സ്കോററായപ്പോൾ ഹെഡ് 28 റൺ നേടി തിളങ്ങി. പെട്ടെന്ന് മത്സരം തീർക്കാനുള്ള ആവേശത്തിൽ വിക്കറ്റ് ആറെണ്ണം പോയതൊഴിച്ചാൽ സ്മൂത്തായിരുന്നു ഓസീസ് ചെയ്‌സ്. ഇന്ത്യക്കായി ചക്രവർത്തി 4 ഓവറിൽ 23 റൺ വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ ബുംറ 26 വഴങ്ങി 2 വിക്കറ്റ് നേടി. കുൽദീപ് തന്റെ 3 . 5 ഓവറിൽ 45 റൺ വഴങ്ങിയാണ് 2 വിക്കറ്റ് നേടിയത്.













Discussion about this post