ചെന്നൈ : തമിഴ്നാട് ഇ ഡി ഓഫീസിന് നേരെ ബോംബ് ഭീഷണി. ചെന്നൈയിലെ ഓഫീസ് ബോംബ് സ്ഫോടനം നടത്തി തകർക്കുമെന്നാണ് ഭീഷണി സന്ദേശം ലഭിച്ചിട്ടുള്ളത്. ഡിഎംകെ മന്ത്രി കെ എൻ നെഹ്റുവിനെതിരെ കേസെടുത്താൽ സ്ഫോടനം നടക്കും എന്നാണ് ഭീഷണി സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.
ബോംബ് ഭീഷണി ലഭിച്ചതിനെത്തുടർന്ന് ഓഫീസിന്റെ സുരക്ഷ കേന്ദ്ര ഏജൻസി ശക്തമാക്കി. ചെന്നൈയിലെ നുങ്കമ്പാക്കത്തുള്ള ശാസ്ത്രി ഭവനിലുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആസ്ഥാനത്തേക്ക് വന്ന ഇമെയിൽ സന്ദേശത്തിലാണ് ബോംബ് ഭീഷണി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. തമിഴ്‌നാട് ഡിജിപിയുടെ ഇമെയിൽ ഐഡിയിലേക്കും ഇതേ സന്ദേശം എത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
തമിഴ്നാട് സർക്കാരിലെ മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ, നഗര, ജലവിതരണ മന്ത്രിയാണ് കെ എൻ നെഹ്‌റു. ജോലി നൽകുന്നതിനായി പണം വാങ്ങി അഴിമതി നടത്തിയതിന്റെ പേരിലാണ് ഇയാൾക്കെതിരെ അന്വേഷണം നടക്കുന്നത്. നെഹ്‌റുവിന്റെ കീഴിലുള്ള എംഎഡബ്ല്യുഎസിലേക്കുള്ള ജോലി നിയമന പ്രക്രിയയിൽ ക്രമക്കേടുകൾ ആരോപിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടുത്തിടെ നെഹ്‌റുവിനും മറ്റ് രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.









Discussion about this post