ഇന്ന് നവംബർ ഒന്ന്, കേരളപ്പിറവി ദിനം. അറിയപ്പെടുന്ന കേരളം സംസ്ഥാനം രൂപീകൃതമായിട്ട് 69 വർഷം തികയുന്നു. പതിവ് പോലെ വലിയ ആഘോഷങ്ങളോട് കൂടിയാണ് കേരളപ്പിറവി ദിനംആഘോഷിക്കാന്‍ ഒരുങ്ങുന്നത്.
മലബാർ, കൊച്ചി, തിരുവതാംകൂർ എന്ന് മൂന്നായി കിടന്നിരുന്ന നാട്ടുരാജ്യങ്ങൾ ഒരുമിച്ച്രൂപംകൊണ്ടതാണ് കേരളം. 1956 നവംബർ ഒന്നിനാണ് കേരളം എന്ന സംസ്ഥാനം രൂപം പ്രാപിച്ചത്. ഇന്ന് കേരളത്തിന് 14 ജില്ലകൾ, 20 ലോകസഭാ മണ്ഡലങ്ങൾ 140 നിയമസഭാ മണ്ഡലങ്ങൾ എന്നിവഉണ്ട്.
1956 നു മുന്നേ തന്നെ ഐക്യകേരളം എന്ന ആശയം ഇവിടെ ഉണ്ടായിരുന്നു. 1956 നു മുൻപ്, മലയാള ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളായി താരം തിരിച്ചിരുന്നു. തെക്ക്, മധ്യ പ്രദേശങ്ങളിൽ തിരുവിതാംകൂർ, കൊച്ചി എന്നും വടക്കുള്ള മദ്രാസ് പ്രസിഡൻസിയുടെഭാഗത്തിനെ മലബാർ എന്നും തിരിച്ചു. 1949 ജൂലൈ 1 ന് തിരുവിതാംകൂറും കൊച്ചിയും ലയിച്ച്തിരുവിതാംകൂർ കൊച്ചി രൂപീകരിച്ചു. 1956 നവംബർ 1 ന് സംസ്ഥാന പുനഃസംഘടന നിയമ പ്രകാരം, മലബാറും ദക്ഷിണ കാനറയിലെ കാസർകോഡ് തിരുവിതാംകൂർ കൊച്ചിയുമായി ലയിപ്പിച്ച് കേരളംഎന്ന സംസ്ഥാനം രൂപികരിച്ചു.










Discussion about this post