ഇന്നലെ നടന്ന ടി 20 മത്സരത്തിൽ കൂടി ടോസ് നഷ്ടമായതോടെ ഇന്ത്യ തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ ടോസ് നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ടോസ് നഷ്ടപ്പെടുത്തിയതിന് തൊട്ടുപിന്നാലെ ഇന്ത്യൻ ടി20 ഐ ക്യാപ്റ്റൻ സൂര്യകുമാർ യാദവും മാച്ച് റഫറി ജെഫ് ക്രോയും ഒരുമിച്ച് ചിരിക്കുന്ന വിഡിയോയും വൈറലായിട്ടുണ്ട്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാമത്തെ പോരാട്ടം ഇന്നലെ ടി20 മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് നടന്നത്. ഇതിന് പിന്നാലെ ഭാഗ്യം കൊണ്ടുവരാൻ ദൈവത്തെ ആരാധിക്കാൻ( പൂജ ചെയ്യാൻ) സൂര്യകുമാർ സഹതാരങ്ങളോട് ആവശ്യപ്പെടുന്നതും കാണാം.
ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഏകദിനത്തിൽ 2-1 ന് പരാജയപ്പെട്ട ഇന്ത്യ മൂന്ന് മത്സരങ്ങളിലും ടോസ് നഷ്ടപ്പെടുത്തി. തുടർച്ചയായ മഴ കാരണം ഫലമില്ലാതെ അവസാനിച്ച കാൻബറയിൽ നടന്ന ആദ്യ ടി20 യിലും ഇപ്പോഴിതാ രണ്ടാം ടി 20 യിലും ടോസ് ഇന്ത്യയോട് അകന്നു നിൽക്കുകയാണ്.
ശുഭ്മാൻ ഗില്ലിനോ സൂര്യകുമാറിനോ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വൈറ്റ്-ബോൾ പര്യടനത്തിൽ ടോസ് ഭാഗ്യം ഇല്ലാതെ ഇരിക്കുമ്പോൾ അത് ഇന്ത്യക്ക് വമ്പൻ പണി തന്നെയാണ് കൊടുത്തിരിക്കുന്നത്. ഇതിൽ ഏതെങ്കിലും ഒരു മത്സരത്തിൽ എങ്കിലും ടോസ് കിട്ടിയിരുന്നു എങ്കിൽ മൽസഫലത്തിൽ മാറ്റമുണ്ടാകും എന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. മറുവശത്ത്, രണ്ടാം ടി20 യ്ക്ക് മുന്നോടിയായി ടോസ് നേടിയ ഓസ്‌ട്രേലിയൻ നായകൻ മിച്ചൽ മാർഷ് ടി20 യിൽ 19 ടോസ് നേടിയിട്ടുണ്ടെന്നും 19 മത്സരങ്ങളിലും ആദ്യം ഫീൽഡ് ചെയ്യാൻ തിരഞ്ഞെടുത്തു എന്നുമാണ് ശ്രദ്ധിക്കേണ്ടത്.
— Nihari Korma (@NihariVsKorma) October 31, 2025













Discussion about this post