ഏഷ്യാ കപ്പിൽ മൂന്ന് പ്രാവശ്യം ഇന്ത്യക്കെതിരെ തോറ്റിട്ടും നാണംകെട്ടിട്ടും പാകിസ്ഥാൻ പഠിച്ചെന്ന് തോന്നുന്നില്ല. ടൂർണമെന്റിൽ പലവട്ടം ഇന്ത്യയെ കളിയാക്കനുള്ള ആംഗ്യങ്ങൾ കാണിച്ച പലവട്ടം പാകിസ്ഥാൻ താരങ്ങൾ കാണിച്ചിരുന്നു. അന്ന് എ.കെ 47 സെലിബ്രേഷൻ നടത്തിയ സഹിബ്‌സാദാ ഫർഹാനെ ആരും മറക്കാനിടയില്ല. പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ടായിരുന്നു താരത്തിന്റെ പരിഹാസം വന്നത്.
എന്തായാലും ദക്ഷിണാഫ്രിക്ക പാകിസ്താൻ മൂന്നാം ടി20 ക്കിടെ സഹിബ്‌സാദാ ഫർഹാന്റെ മോശം പ്രവർത്തിക്കെതിരെ ഇന്ത്യൻ ആരാധകർ രംഗത്ത് വന്നിരിക്കുകയാണ്. ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുംറക്കെതിരെ ഗാലറിയിൽ നിന്ന് പാക് ആരാധകർ ചാന്റ് മുഴക്കുമ്പോൾ ഫർഹാൻ അവരെ കൈയടിച്ച് പ്രോത്സാഹിപ്പിക്കാനും വീണ്ടുമ ചാന്റ് ചെയ്യാൻ പറയുന്നതും വിഡിയോയിൽ കാണാം.
ഏഷ്യാ കപ്പിൽ ബുംറക്കെതിരെ ഫർഹാൻ നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ബോളർമാരിൽ ഒരാളായ ബുംറക്കെതിരെ രണ്ട് സിക്സ് അടിച്ചതിന് പിന്നാലെ ഇവാൻ എന്തൊരു അഹന്തമാകാരമാണ് ഈ കാണിക്കുന്നത്, ഈ പാകിസ്ഥാന് കിട്ടിയതൊന്നും പോരെ എന്ന് ചോദിച്ച് ഇന്ത്യൻ ആരാധകർ രംഗത്ത് വരുന്നുണ്ട്.
അതേസമയം ദക്ഷിണാഫ്രിക്കക്ക് എതിരായ പരമ്പരയിലെ അവസാന മത്സരം ജയിച്ച് പാകിസ്ഥാൻ പരമ്പര വിജയം സ്വന്തമാക്കി.
https://twitter.com/i/status/1984709539162447883













Discussion about this post