മെസ്സി കേരളത്തിൽ വരുമെന്ന് ആവർത്തിച്ച് കായികമന്ത്രി വി അബ്ദുറഹിമാൻ. 2 ദിവസം മുൻപ് അർജന്റീന ഫുട്‌ബോൾ ടീമിന്റെ മെയിൽ വന്നു. വരുന്ന മാർച്ചിൽ കേരളത്തിൽ വരുമെന്ന് ഉറപ്പ് നൽകിയെന്ന് മന്ത്രി കൂട്ടിച്ചേർത്തു. നവംബറിൽ കളി നടക്കേണ്ടത് ആയിരുന്നു. സ്റ്റേഡിയത്തിലെ അസൗകര്യം തടസ്സമായെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം ലയണൽ മെസ്സിയുടെ ഡിസംബറിലെ ഇന്ത്യൻ പര്യടനത്തിൽ ദക്ഷിണേന്ത്യയും 4 ഇന്ത്യൻ നഗരങ്ങൾ ഉൾപ്പെടുന്ന ‘ഗോട്ട് ടൂർ ഓഫ് ഇന്ത്യ 2025’ പരിപാടിയിൽ അഹമ്മദാബാദിനു പകരം ഹൈദരാബാദിനെ ഉൾപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു.
ഡിസംബർ 12ന് രാത്രി മയാമിയിൽ നിന്ന് ഡൽഹിയിലെത്തുന്ന മെസ്സി 13ന് രാവിലെ കൊൽക്കത്തയിലും വൈകിട്ട് ഹൈദരാബാദിലും വിവിധ ചടങ്ങുകളിൽ പങ്കെടുക്കും.14ന് മുംബൈയിൽ പൊതു പരിപാടികളിൽ പങ്കെടുക്കുന്ന സൂപ്പർതാരം 15ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സന്ദർശിക്കുന്നുണ്ട്.













Discussion about this post