ഹൊബാർട്ടിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടി20യിൽ ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ ഭാഗമായിരുന്ന പേസർ അർഷ്ദീപ് സിംഗ് ചില നിർണായക വെളിപ്പെടുത്തൽ നടത്തി രംഗത്ത് വന്നിരിക്കുകയാണ്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മിന്നുന്ന പ്രകടനത്തിലൂടെ ഇന്ത്യയെ അർശ്ദീപ് പരമ്പരയിൽ ഒപ്പമെത്താൻ സഹായിച്ചു. രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെ പരമ്പര 1-1 എന്ന നിലയിൽ നിൽക്കുകയാണ്.
ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാർക്കസ് സ്റ്റോയിനിസ് എന്നിവരെ പുറത്താക്കി പഞ്ചാബ് പേസർ തന്റെ കൃത്യതയും വ്യതിയാനങ്ങളും പ്രകടിപ്പിച്ച് ഓസ്‌ട്രേലിയയെ 186/6 എന്ന നിലയിൽ ഒതുക്കി. വാഷിംഗ്ടൺ സുന്ദറിന്റെ 49 റൺസിന്റെ അപരാജിത ബാറ്റിംഗ് മികവിൽ ഇന്ത്യ 18.3 ഓവറിൽ ലക്ഷ്യം മറികടന്നു.
മികച്ച പ്രകടനം നടത്തി മാൻ ഓഫ് ദി മാച്ച് പുരസ്ക്കാരം നേടിയതിന് പിന്നാലെ താരം ഇങ്ങനെ പറഞ്ഞു:
“ആരെങ്കിലും നിങ്ങളെ ആക്രമണ ബാറ്റിംഗിലൂടെ നേരിടാൻ ശ്രമിക്കുമ്പോൾ, വിക്കറ്റ് വീഴ്ത്താൻ എപ്പോഴും അവസരമുണ്ടാകും. ബുംറയെപ്പോലുള്ള ഒരാൾ മറുവശത്ത് നിന്ന് പന്തെറിയുമ്പോൾ, ബാറ്റ്സ്മാൻമാർ പലപ്പോഴും എനിക്കെതിരെ കൂടുതൽ റിസ്ക് എടുക്കാറുണ്ട്, അത് എനിക്ക് വിക്കറ്റ് വീഴ്ത്താനുള്ള അവസരങ്ങൾ നൽകുന്നു,” മത്സരശേഷം അർഷ്ദീപ് പറഞ്ഞു,
“എന്റെ പ്രക്രിയയിൽ ഞാൻ പ്രവർത്തിക്കുകയാണ്, എന്റെ കഴിവുകളിൽ വിശ്വാസമർപ്പിക്കുകയും ഞാൻ പരിശീലിച്ച പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യുന്നു. അവസരം ലഭിക്കുമ്പോൾ സംഭാവന നൽകുന്നത് വളരെ മികച്ചതായി തോന്നുന്നു. എന്റെ ബൗളിംഗ് ആസ്വദിക്കാനും എന്റെ പദ്ധതികൾ ലളിതമായി നിലനിർത്താനും ഞാൻ ശ്രമിക്കുന്നു. സാഹചര്യം എന്തുതന്നെയായാലും – പവർപ്ലേയോ അവസാന ഓവറോ, ഞാൻ എക്സിക്യൂഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഞാൻ പരിശീലിച്ചതിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
പരമ്പരയിലെ അടുത്ത മത്സരം വ്യാഴാഴ്ച്ച നടക്കും.













Discussion about this post