ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ 52 റൺസിന്റെ വിജയത്തോടെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ലോകകപ്പ് നേടിയതിന് പിന്നാലെ അവരെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ നിറയുകയാണ്. അതിനിടെ മുൻ ബിസിസിഐ പ്രസിഡന്റ് എൻ. ശ്രീനിവാസന്റെ പഴയ ഒരു അഭിപ്രായം സോഷ്യൽ മീഡിയ ഓർക്കുകയും ചെയ്തു “ഇന്ത്യയിൽ വനിതാ ക്രിക്കറ്റ് വളരാൻ ഒരിക്കലും അനുവദിക്കില്ല” എന്ന് ശ്രീനിവാസൻ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഡയാന എഡുൽജിയോട് ആയിരുന്നു പറഞ്ഞത്.
ആ കൂടിക്കാഴ്ചയെ അനുസ്മരിച്ചുകൊണ്ട് ഡയാന ഇങ്ങനെ പറഞ്ഞു, “ശ്രീ ശ്രീനിവാസൻ പ്രസിഡന്റായപ്പോൾ, അദ്ദേഹത്തെ അഭിനന്ദിക്കാൻ ഞാൻ വാങ്കഡെ സ്റ്റേഡിയത്തിൽ പോയി. അദ്ദേഹം പറഞ്ഞു, ‘എനിക്ക് എന്റെ വഴി തിരഞ്ഞെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ വനിതാ ക്രിക്കറ്റ് നടക്കാൻ ഞാൻ അനുവദിക്കില്ലായിരുന്നു.’ അദ്ദേഹത്തിന് വനിതാ ക്രിക്കറ്റിനോട് വെറുപ്പാണ്.” ഡയാന പറഞ്ഞു
അവർ തുടർന്നു: “ഞാന്‍ എക്കാലത്തും ഇക്കാര്യത്തില്‍ ബിസിസിഐയെ രൂക്ഷമായി വിമര്‍ശിച്ചിട്ടിട്ടുണ്ട്. കാരണം, 2006ലാണ് വനിതാ ക്രിക്കറ്റ് ബിസിസിഐക്ക് കീഴിലായത്. ബിസിസിഐ എന്നത് എക്കാലത്തും ഒരു പുരുഷാധിപത്യ സംഘടനയാണ്. അവര്‍ ഒരിക്കലും വനിതകള്‍ ക്രിക്കറ്റില്‍ കരുത്തറിയിക്കുന്നത് ആഗ്രഹിച്ചിരുന്നില്ല. ഇക്കാര്യത്തെക്കുറിച്ച് ഞാന്‍ കളിക്കുന്ന കാലം മുതല്‍ തുറന്നടിച്ചിട്ടുണ്ടെന്നും എഡുല്‍ജി പറഞ്ഞിരുന്നു.
ബിസിസിഐ സെക്രട്ടറിയായി ജയ് ഷാ നിയമിതനായതിനുശേഷം, ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ ഒരുപാട് മാറ്റങ്ങളുണ്ടായി. വനിതാ പ്രീമിയർ ലീഗ് ആരംഭിച്ചതുമുതൽ വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് തുല്യമായ മാച്ച് ഫീസ് വരെ, അദ്ദേഹത്തിന്റെ കാലത്ത് വന്ന മാറ്റങ്ങളാണ്.













Discussion about this post