ജോഷി – ഡെന്നീസ് ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ മൾട്ടിസ്റ്റാർ ചിത്രമായിരുന്നു നമ്പർ 20 മദ്രാസ് മെയിൽ. മോഹൻലാൽ, മമ്മൂട്ടി, സോമൻ, അശോകൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു. ടോണി കുരിശിങ്കൽ എന്ന കഥാപാത്രമായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രത്തിൽ മമ്മൂട്ടി എന്ന നടനായിട്ടാണ് മമ്മൂട്ടി ഇതിൽ ഇതിൽ അഭിനയിക്കുന്നത്.
ക്രിക്കറ്റ് മത്സരം കാണാൻ കോട്ടയത്തുനിന്ന് മദ്രാസിലേക്ക് പുറപ്പെടുന്ന ടോണി കുരിശിങ്കലും കൂട്ടുകാരും യാത്ര ചെയ്യുന്നത് നമ്പർ 20 മദ്രാസ് മെയ്ൽ ട്രെയിനിലാണ്. മദ്യപാനവും, പാട്ടും, ആഘോഷവുമായി പോകുന്ന യാത്രയിൽ ടോണിയും കൂട്ടുകാരും ചില പ്രശ്നങ്ങളുടെ ഭാഗമാകുന്നുണ്ട്. ആ ട്രെയിനിൽ നടക്കുന്ന കൊലപാതകത്തിൽ ടോണിയും കൂട്ടുകാരും സംശയനിഴലിൽ ആകുന്നതും തുടർന്ന് ആ ട്രെയിനിൽ യാത്ര ചെയ്തിരുന്ന മമ്മൂട്ടി ഇവരെ സഹായിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ചിത്രത്തിൽ വെള്ളമടിച്ചു ശേഷം മോഹൻലാൽ മമ്മൂട്ടിയോട് സംസാരിക്കുന്ന രംഗമൊക്കെ പ്രേക്ഷകരെ ഒത്തിരി ചിരിപ്പിച്ച നിമിഷമായിരുന്നു. ഇതിൽ ഡിസ്റ്റർബൻസ് ആയില്ലല്ലോ എന്ന് മോഹൻലാൽ മമ്മൂട്ടിയോട് ചോദിക്കുന്ന രംഗത്തിന്റെ പിറവിയെക്കുറിച്ച് ഡെന്നിസ് ജോസഫ് ഇങ്ങനെയാണ് പറഞ്ഞത്.
“ഒരു ആവശ്യത്തിനായി ചെന്നൈക്ക് പോവുകയാണ്. എനിക്ക് ടിക്കറ്റ് ഓകെയാണ് ഞാൻ ഇരിക്കുന്ന ഫസ്റ്റ് ക്ലാസിലെ കുപ്പ നാലുപേർക്കാണ്. ഞാൻ ഇരിക്കുന്നതു കൂടാതെയുള്ള മൂന്നു സീറ്റുകൾ കോയമ്പത്തൂരിൽനിന്നോ മറ്റോ ആണ് റിസർവ് ചെയ്തിരിക്കുന്നത്. അപ്പുറത്തോ ഇപ്പുറത്തോ ആരെങ്കിലും പരിചയക്കാർ ഉണ്ടാകും എന്ന് ഞാൻ ചിന്തിച്ചിരിക്കുമ്പോൾ ഒരു നടൻ-അദ്ദേഹം പെട്ടെന്ന് എന്നെ കണ്ടു. ഞങ്ങൾ തമ്മിൽ അന്ന് നേരിൽ പരി ചയമില്ല. എന്നാൽ, ജോഷിയുടെ വളരെ പരിചയക്കാരനും അടുപ്പക്കാരനുമാണ് അദ്ദേഹം. ജോഷിയും ഞാനുമായി സഹകരിച്ച പടങ്ങളിൽ ജോഷി പലപ്പോഴും അദ്ദേഹത്തിനു വേഷം വേണമെന്ന് പറയുകയും ഒത്തുവരാതെയിരിക്കുകയും ചെയ്തതാണ്. അദ്ദേഹവും കമ്പനിയും അടുത്ത ബോഗിയിൽ ഇരിക്കുകയാണ്. അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ ചിരിച്ചു. എഴുന്നേറ്റും ഡെന്നിസ് അല്ലേ’ എന്ന് എന്നോടു ചോദിച്ചു. നാനയിലൊക്കെ പടം വന്നു, പരിചയപ്പെടണം എന്നു വിചാരിച്ച് ഇരിക്കുകയായിരുന്നു എന്നൊക്കെ പറഞ്ഞ് എന്നോടു കുറെനേരം സരസമായി സംസാരിച്ച് ഇരുന്നു. അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നത് സിനിമാക്കാരല്ല. ഫ്രൻഡ്സാണ്. അവർ നാലുപേരുംകൂടി എന്തോ ബിസിനസ് ആവശ്യത്തിന് ചെന്നൈക്ക് പോവുകയാണ്. അവരുടെ കുപ്പയിൽ ആഘോഷമുണ്ട്. കുറച്ചുനേരം എന്നോടു സംസാരിച്ച് നടൻ എന്നോട് ചോദിച്ചു. ‘ഞാൻ ഒരു പെഗ് എടുക്കെട്ട ഡെന്നീസിന്…” ഞാൻ പറഞ്ഞു, “ഞാൻ കഴിക്കില്ല.’
ഞാൻ വല്ലപ്പോഴും കഴിക്കുന്ന ആളാണെങ്കിലും പരിചയമില്ലാത്ത കമ്പനിയുടെ കൂടെ കഴിക്കാൻ ഇഷ്ടപ്പെടാതിരുന്നതുകൊണ്ട് കള്ളം പറഞ്ഞതാണ്. ‘കഴിച്ചിട്ടേയില്ല’ എന്നു പറഞ്ഞു. ‘ഞാനെന്നാൽ കഴിച്ചോട്ടെ’ എന്ന് നടൻ എന്നോടു ചോദിച്ചു. “പിന്നെ… അതിനെന്താ’ എന്ന് ഞാനും പറഞ്ഞു. അദ്ദേഹം ഓടിപ്പോയി അദ്ദേഹ തത്തിൻ്റെ കൂപ്പയിൽനിന്ന് ഒരു ചെറിയ പെഗ് എടുത്തു കൊണ്ടുവന്നു. അങ്ങനെ വളരെ സരസമായിട്ടാണ് സംഭാഷണം. അദ്ദേഹം എന്നെ ബോടിപ്പിക്കുന്നതേയില്ല. അദ്ദേഹത്തിൻ്റെ ജീവിതാനുഭവങ്ങളും കാര്യങ്ങളും ഒക്കെയാണ് പറഞ്ഞത്. ശേഷം അദ്ദേഹത്തിന്റെ കൂട്ടുകാരും എന്റെ ബോഗിയിൽ വന്നു. പിന്നെ ആഘോഷമായിരുന്നു മുഴുവൻ.
“അതിനിടയിൽ ടിടിയുമായി സംസാരിച്ച് അവർ എന്റെ ബോഗിയിലേക്ക് മാറുകയും അവിടെ റിസേർവ് ചെയ്തിരുന്നവർ അപ്പുറത്തെ ബോഗിയിലേക്ക് മാറ്റുകയും ചെയ്തു. പാലക്കാട് കഴിഞ്ഞ് കോയമ്പത്തൂർ അടുക്കാറായപ്പോൾ ആയപ്പോൾ അവർനല്ല ഫോമിലായി. എഴുന്നേറ്റുനിന്ന് ചില തമാശകളൊക്കെ പറയാൻ തുടങ്ങി. കോയമ്പത്തൂർ കഴിഞ്ഞാൽ ട്രെയിനിൻ്റെ സ്‌പീഡ് വല്ലാതെ കൂടും. ട്രാക്ക് നല്ല ലെവലായി സ്‌പീഡ് ആകുമ്പോൾ ട്രെയിൻ വളരെ ഉലഞ്ഞാണ് പോകുക. അങ്ങനെ, ആ നടൻ എഴുന്നേറ്റുനിന്ന് സംസാരിക്കുന്നതിനിടയിൽ ‘പൊത്തോ’ എന്ന് എന്റെ ദേഹത്തേക്ക് വീഴും. കുറച്ച് മദ്യം ഗ്ലാസിൽനിന്ന് ദേഹത്തേക്ക് തെറിക്കും. അദ്ദേഹം ഉടനെ എഴുന്നേറ്റുനിന്ന് എന്നോട് ചോ ദിക്കും, ‘ഡിസ്റ്റർബൻസ് ആയോ…? ഡിറ്റർബൻസ് ആയെങ്കിൽ പറയണം… ഡിസ്റ്റർബൻസ് ആയെങ്കിൽ ഞങ്ങൾ ഇപ്പോൾ പൊയ്കൊള്ളാം..’ ഞാൻ പറഞ്ഞു, ‘ഇല്ല, ഡിസ്‌റ്റർബൻസ് ഇല്ല…’ അദ്ദേഹം വീണ്ടും പറയും, ‘അല്ലല്ല… ഡിസ്‌റ്റർബൻസ് ആയി.. ഞാൻ പൊയ്ക്കൊള്ളാം” എന്ന് വീണ്ടും പറയും, ശേഷം ഞാൻ ഡിസ്‌റ്റർബൻസ് ആയിട്ടില്ല എന്ന് പറയും. ഇത് കുറെ സമയം ആവർത്തിച്ചു. കുറെ ദൂരത്തിന് ശേഷമാണ് അവർ പിന്നെ ഉറങ്ങിയത്.”
ഈ കഥയിലെ മദ്യപാനി പറഞ്ഞ ഡിസ്റ്റർബൻസ് ആയോ വാക്കാണ് തന്നെ അങ്ങനെ ഒരു രംഗം എഴുതാൻ പ്രേരിപ്പിച്ചത് എന്നാണ് ഡെന്നിസ് പറയുന്നത്.













Discussion about this post