തിരുവനന്തപുരം : നെഹ്റു കുടുംബത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. കുടുംബവാഴ്ച ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് തരൂർ അഭിപ്രായപ്പെട്ടു. മംഗളം ദിനപത്രത്തിലെ ലേഖനത്തിലാണ് കുടുംബ വാഴ്ചയ്ക്കെതിരായ ശശി തരൂരിന്റെ ലേഖനം.
നെഹ്റു ഗാന്ധി കുടുംബത്തിൻറെ രാഷ്ട്രീയ സ്വാധീനം ഇപ്പോൾ
മറ്റു ചില പാർട്ടികളിലേക്കും പടർന്നതായി ശശി തരൂർ കുറ്റപ്പെടുത്തി. സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പരോക്ഷമായി വിമർശിച്ചു കൊണ്ടായിരുന്നു തരൂരിന്റെ ലേഖനം. പരിചയത്തിനേക്കാൾ പാരമ്പര്യത്തിന് മുൻഗണന നൽകുന്ന രീതി ശരിയല്ല എന്നും തരൂർ കുറ്റപ്പെടുത്തി. സ്ഥാനാർത്ഥിയുടെ യോഗ്യത കുടുംബ പേരു മാത്രമാകുന്നതായും അദ്ദേഹം സൂചിപ്പിച്ചു.
ഇത്തരത്തിലുള്ള കുടുംബവാഴ്ച ഭരണ നേതൃത്വത്തിന്റെ നിലവാരം കുറയ്ക്കും. സ്വന്തം പ്രകടനം മോശമായാലും ഇവർക്ക് ജനങ്ങളോട് കണക്ക് പറയേണ്ടതില്ല. കുടുംബാധിപത്യം അവസാനിപ്പിക്കാൻ നിയമപരമായ പരിഷ്കരണം ആവശ്യമാണ്. കുടുംബ വാഴ്ചയ്ക്ക് പകരം കഴിവിനെ അംഗീകരിക്കണം. ആഭ്യന്തരമായ പാർട്ടി തിരഞ്ഞെടുപ്പുകൾ വേണം. യോഗ്യതയുടെ അടിസ്ഥാനത്തിൽ നേതാക്കളെ തിരഞ്ഞെടുക്കണം എന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.









Discussion about this post