പട്ന : ആർജെഡിക്കും തേജസ്വി യാദവിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തേജസ്വി ജംഗിൾ രാജിന്റെ രാജകുമാരൻ ആണെന്ന് മോദി വിശേഷിപ്പിച്ചു. കതിഹാറിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
പോസ്റ്ററുകളിൽ പോലും ലാലുപ്രസാദ് യാദവിന്റെ ചിത്രം വയ്ക്കാൻ മകന് നാണക്കേട് ആണെന്നും മോദി വ്യക്തമാക്കി.
വർഷങ്ങളോളം മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കുകയും ബീഹാറിൽ കാടുരാജിന്റെ പ്രതീകമായി മാറുകയും ചെയ്ത നേതാവിന്റെ ചിത്രങ്ങൾ ഇപ്പോൾ ആർജെഡി-കോൺഗ്രസ് പോസ്റ്ററുകളിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. ഇനി അഥവാ ചില പോസ്റ്ററുകളിൽ അദ്ദേഹത്തിന്റെ ചിത്രം ഉണ്ടെങ്കിൽ പോലും ദൂരദർശിനിയിൽ പോലും കാണാൻ കഴിയാത്തത്ര ചെറുതാണ്.
മുഴുവൻ കുടുംബവും തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ പിതാവിന്റെ പേരും മുഖവും മറയ്ക്കേണ്ടതിന്റെ ആവശ്യകത എന്താണ്. പൊതുജനങ്ങളിൽ നിന്ന് മറച്ചുവെക്കേണ്ട തെറ്റുകൾ ചെയ്തിട്ടുണ്ട് എന്ന് അവർക്ക് അറിയാം. കോൺഗ്രസിനെയും പോസ്റ്ററുകളിൽ നിന്നും കൃത്യമായി ഒഴിവാക്കിയിട്ടുണ്ട്. ആർജെഡി കോൺഗ്രസിനെ പേരിൽ മാത്രമാണ് നിലനിർത്തിയിരിക്കുന്നത്. കോൺഗ്രസ് നേതാക്കൾ തന്നെ ആർജെഡിയുടെ വാഗ്ദാനങ്ങളിൽ വിശ്വസിക്കുന്നില്ല, എന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.









Discussion about this post