തിരുവനന്തപുരം: സിനിമാ നടന് സുരേഷ് ഗോപിയ്ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്ന് അര്‍ഹമായ ഉന്നത പദവി ലഭിക്കുമെന്ന് ബിജെപി. ഇതിനായി കേന്ദ്ര സര്‍ക്കാരില്‍ സംസ്ഥാന ഘടകം ശക്തമായ സമര്‍ദ്ദം ചെലുത്തുമെന്നും ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് പി.കെ കൃഷ്ണദാസ് ഇക്കാര്യം അറിയിച്ചത്. അധികം വൈകാതെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകും. ഇത്തരം പരിഗണന ലഭിക്കാത്തതില്‍ സുരേഷ്ഗോപിയ്ക്ക് അതൃപ്തിയുണ്ടെന്ന വാര്‍ത്തകള്‍ ശരിയല്ല.
വിശാലമായ താല്പര്യത്തിന്റെ പേരിലാണ് അദ്ദേഹം സഹകരിക്കുന്നത്. ആദര്‍ശത്തിന്റെ പ്രേരണ കൊണ്ടാണ് അദ്ദേഹം ബിജെപിയുമായി സഹകരിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദിയെ കണ്ടതും ഇതിന്റെ ഭാഗമായാണ്.
അദ്ദേഹം തെരഞ്ഞെടുപ്പ് രംഗത്ത് വരുന്നത് ബിജെപി സംസ്ഥാന ഘടകത്തിന് ഏറെ സന്തോഷമുള്ള കാര്യമാണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട എന്ന നിലപാടാണ് സുരേഷ് ഗോപി സ്വീകരിച്ചത്. അദ്ദേഹത്തിന് അര്‍ഹമായ വിധത്തിലുള്ള പരിഗണന ബിജെപിയില്‍ നിന്ന് ലഭിക്കുമെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.
അതേസമയം ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സുരേഷ് ഗോപി സജീവമാകുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തതത് സുരേഷ് ഗോപിയായിരുന്നു.
Discussion about this post