ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വനിതാ ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ വിജയത്തിന് പിന്നാലെ പാകിസ്ഥാൻ ആരാധകൻ നടത്തിയ ആഹ്ലാദപ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ടീമിനെ പിന്തുണച്ച് പാകിസ്ഥാൻ ജേഴ്‌സി ധരിച്ച ആരാധകൻ ഫൈനലിന് മുമ്പ് ഇന്ത്യൻ ദേശീയഗാനം ആലപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ക്രിക്കറ്റ് അതിർത്തികൾ കടന്ന് എങ്ങനെ മത്സരങ്ങൾക്കപ്പുറം ആളുകൾ ഒന്നിപ്പിക്കുന്നുവെന്ന് മനോഹരമായി പകർത്തിയ, അർഷാദ് മുഹമ്മദ് ഹനീഫ് എന്ന വ്യക്തിയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
“ഇന്ത്യ vs ദക്ഷിണാഫ്രിക്ക വനിതാ ഏകദിന ലോകകപ്പ് ഫൈനലിന് മുമ്പ് സുനിധി ചൗഹാൻ ഇന്ത്യൻ ദേശീയഗാനം ആലപിക്കുമ്പോൾ അഭിമാനകരമായ നിമിഷം! ചുറ്റും രോമാഞ്ചം. ഇന്ത്യൻ വനിതകൾക്കായി ഉച്ചത്തിൽ ആർപ്പുവിളിക്കാം – കപ്പ് കൊണ്ടുവരിക,” അർഷാദ് ഇൻസ്റ്റാഗ്രാമിൽ തന്റെ പോസ്റ്റിന് അടിക്കുറിപ്പ് നൽകി.
2005 ലും 2017 ലും നടന്ന ഫൈനലുകളിലെ തോൽവിയുടെ സങ്കടമൊക്കെ മാറ്റി ഐസിസി വനിതാ ലോകകപ്പ് നേടുക എന്ന ഇന്ത്യയുടെ പതിറ്റാണ്ടുകൾ നീണ്ട സ്വപ്നം ഒടുവിൽ സാക്ഷാത്കരിക്കുന്ന കാഴ്ചയാണ് മുംബൈയിൽ കാണാൻ സാധിച്ചത്. ഇന്ത്യയുടെ കന്നി ലോകകപ്പ് വിജയത്തിന് പിന്നാലെ കളിക്കാർക്കും, സപ്പോർട്ട് സ്റ്റാഫുകൾക്കും, സെലക്ഷൻ കമ്മിറ്റിക്കും ബിസിസിഐ തിങ്കളാഴ്ച 51 കോടി രൂപ ക്യാഷ് പാരിതോഷികം പ്രഖ്യാപിച്ചു.
ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ 299 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യയുടെ ബാറ്റിംഗ് എല്ലാ അർത്ഥത്തിലും ഒരു ടീം ഗെയിമായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ 104 റൺസ് കൂട്ടിച്ചേർത്ത സ്‌മൃതി- ഷെഫാലി കൂട്ടുകെട്ട് ഇന്ത്യക്ക് നൽകിയത് മികച്ച തുടക്കമായിരുന്നു. സ്‌മൃതി 45 റൺ നേടി മടങ്ങിയപ്പോൾ ഷെഫാലി വർമ (87), ദീപ്തി ശർമ (58), റിച്ചാ ഘോഷ് (34) ഉൾപ്പടെ എല്ലാ താരങ്ങളും മികവ് കാണിച്ചു.
View this post on Instagram













Discussion about this post