ഹർമൻപ്രീതിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ വനിതാ ടീം ലോകകപ്പ് ഉയർത്തി ചരിത്രം കുറിച്ചതിന് പിന്നാലെ ഇന്ത്യൻ സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ രസകരമായ ചില നിരീക്ഷണങ്ങൾ നടത്തി രംഗത്ത്. 2005 ലും 2017 ലും നടന്ന ഫൈനലുകളിലെ ഹൃദയഭേദകമായ തോൽവികൾക്ക് ശേഷം, നവി മുംബൈയിൽ നടന്ന 2025 എഡിഷൻ കിരീട പോരാട്ടത്തിൽ ഇന്ത്യൻ വനിതാ ടീം എല്ലാ സാധ്യതകളെയും മറികടന്ന് ദക്ഷിണാഫ്രിക്കയെ 52 റൺസിന് പരാജയപ്പെടുത്തി ചരിത്ര നേട്ടം സ്വന്തമാക്കി .
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ഇതിഹാസങ്ങളായ മിതാലി രാജ്, ജൂലൻ ഗോസ്വാമി, അഞ്ജും ചോപ്ര എന്നിവർ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ മത്സരം കാണാൻ ഉണ്ടായിരുന്നു. ഇന്ത്യയുടെ വിജയ പരേഡിൽ, ഹർമൻപ്രീതും കൂട്ടരും ട്രോഫി മിതാലിക്കും ജൂലനും കൈമാറിയ രംഗമൊക്കെ ഏറെ വികാരനിർഭരമായിരുന്നു. ഈ നിമിഷം സോഷ്യൽ മീഡിയ ഒന്നടങ്കം ആഘോഷിക്കുകയും ചെയ്തു.
ഇതിഹാസങ്ങളായ രോഹിത് ശർമ്മയും സച്ചിൻ ടെണ്ടുൽക്കറും നവി മുംബൈയിലെ സ്റ്റേഡിയത്തിൽ മത്സരം കാണാനെത്തിയിരിന്നു. അതിനിടയിൽ വൈറലാകുന്ന ഒരു ക്ലിപ്പിൽ, ഐസിസി പ്രസിഡന്റ് ജയ് ഷാ രോഹിതിനോട് ഗ്രൗണ്ടിലിറങ്ങി ഇന്ത്യൻ വനിതലയുടെ ആഘോഷങ്ങളിൽ പങ്കുചേരാൻ ആവശ്യപ്പെടുന്നത് കാണാം. എന്നാൽ അതേ വീഡിയോയിൽ, സൂക്ഷ്മമായി പരിശോധിച്ചാൽ, രോഹിത് ആ ഓഫർ സന്തോഷത്തോടെ തന്നെ നിരസിക്കുന്നുവെന്ന് മനസ്സിലാകും. താൻ ഗ്രൗണ്ടിൽ ഇറങ്ങിയാൽ ശ്രദ്ധ മുഴുവൻ തന്റെമേൽ ആകുമെന്ന് മനസിലാക്കിയത് കൊണ്ടാകും രോഹിത് ഗ്രൗണ്ടിൽ ഇറങ്ങാതെ ഇരുന്നത്.
2005 ലും 2017 ലും നടന്ന ഫൈനലുകളിലെ തോൽവിയുടെ സങ്കടമൊക്കെ മാറ്റി ഐസിസി വനിതാ ലോകകപ്പ് നേടുക എന്ന ഇന്ത്യയുടെ പതിറ്റാണ്ടുകൾ നീണ്ട സ്വപ്നം ഒടുവിൽ സാക്ഷാത്കരിക്കുന്ന കാഴ്ചയാണ് മുംബൈയിൽ കാണാൻ സാധിച്ചത്. ഇന്ത്യയുടെ കന്നി ലോകകപ്പ് വിജയത്തിന് പിന്നാലെ കളിക്കാർക്കും, സപ്പോർട്ട് സ്റ്റാഫുകൾക്കും, സെലക്ഷൻ കമ്മിറ്റിക്കും ബിസിസിഐ തിങ്കളാഴ്ച 51 കോടി രൂപ ക്യാഷ് പാരിതോഷികം പ്രഖ്യാപിച്ചു.
ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ 299 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യയുടെ ബാറ്റിംഗ് എല്ലാ അർത്ഥത്തിലും ഒരു ടീം ഗെയിമായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ 104 റൺസ് കൂട്ടിച്ചേർത്ത സ്‌മൃതി- ഷെഫാലി കൂട്ടുകെട്ട് ഇന്ത്യക്ക് നൽകിയത് മികച്ച തുടക്കമായിരുന്നു. സ്‌മൃതി 45 റൺ നേടി മടങ്ങിയപ്പോൾ ഷെഫാലി വർമ (87), ദീപ്തി ശർമ (58), റിച്ചാ ഘോഷ് (34) ഉൾപ്പടെ എല്ലാ താരങ്ങളും മികവ് കാണിച്ചു.
https://twitter.com/i/status/1985385510978924711













Discussion about this post