2025 ലെ വനിതാ ലോകകപ്പ് വിജയം ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് ചരിത്ര നിമിഷമായിരുന്നു. പുരുഷ ക്രിക്കറ്റർമാർ ഈ നാളുകളിൽ നേടിയ നേട്ടങ്ങൾ വെച്ച് വനിതാ ക്രിക്കറ്റിന് ഓർത്തിരിക്കാൻ ഇതുവരെ അത്ര വലിയ ചരിത്രങ്ങൾ ഒന്നും അവകാശപ്പെടാൻ ഇല്ലായിരുന്നു. എന്നാൽ ലോകകപ്പ് വിജയത്തോടെ ഇന്ത്യൻ വനിതകളും ചരിത്രത്തിന്റെ ഭാഗമായി. ഓസ്ട്രേലിയ, ഇംഗ്ലണ്ട് പോലെ ഉള്ള ടീമുകളുടെ യുഗം അവസാനിപ്പിച്ച് ഇന്ത്യൻ വനിതകൾ ഇനി ക്രിക്കറ്റിൽ ആധിപത്യം സ്ഥാപിക്കുന്ന കാലമാണ് വരാൻ പോകുന്നതെന്ന് പറയുകയാണ് സുനിൽ ഗവാസ്‌ക്കർ. എന്നിരുന്നാലും, 1983 ലെ പുരുഷ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമുമായി വനിതാ ടീമിനെ താരതമ്യപ്പെടുത്താൻ പാടില്ലെന്നും അതിൽ അർത്ഥമില്ലെന്നും ഇതിഹാസം പറഞ്ഞു.
“1983 ലെ പുരുഷ ടീം ലോകകപ്പ് നേടിയതുമായി ഈ വിജയത്തെ താരതമ്യം ചെയ്യാൻ ചിലർ ശ്രമിച്ചു. ആദ്യ പതിപ്പുകളിൽ പുരുഷ ടീം ഗ്രൂപ്പ് ഘട്ടത്തിനപ്പുറം ഒരിക്കലും മുന്നേറിയിരുന്നില്ല. അതിനാൽ നോക്കൗട്ട് ഘട്ടം മുതൽ എല്ലാം അവർക്ക് പുതിയതായിരുന്നു, അതേസമയം ഈ മഹത്തായ വിജയത്തിന് മുമ്പ് രണ്ട് ഫൈനലുകളിൽ പങ്കെടുത്ത വനിതാ ടീമിന് ഇതിനകം മികച്ച റെക്കോർഡ് ഉണ്ട് ” ഗവാസ്‌കർ പറഞ്ഞു.
“1983 ലെ വിജയം ഇന്ത്യൻ ക്രിക്കറ്റിനെ ഉണർത്തുകയും ലോകമെമ്പാടും കേൾക്കുന്ന ഒരു ശബ്ദം നൽകുകയും ചെയ്തതുപോലെ, ഈ വിജയം ഇന്ത്യ, തിരിച്ചറിയുന്നതിന് വളരെ മുമ്പുതന്നെ വനിതാ ക്രിക്കറ്റ് ആരംഭിച്ച രാജ്യങ്ങളെ അവരുടെ ആധിപത്യ യുഗം ഇളക്കിമറിച്ചുവെന്ന് തോന്നാൻ പ്രേരിപ്പിക്കും.”
“1983 ലെ വിജയം ക്രിക്കറ്റ് താത്പര്യമുള്ള കളിക്കാരുടെ, മാതാപിതാക്കളെ അവരുടെ കുട്ടികളെ ക്രിക്കറ്റിലേക്കിറക്കാൻ പ്രോത്സാഹിപ്പിച്ചു. തീർച്ചയായും ഐപിഎൽ അതിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി, അതുകൊണ്ടാണ് ഇന്നത്തെ ഇന്ത്യൻ പുരുഷ ടീം ഇത്രയും മികച്ചതായത്.” അദ്ദേഹം പറഞ്ഞു നിർത്തി.













Discussion about this post